രണ്ട് വനിതകളാണ് ഹജ്ജ് സേവനത്തിനായി പൊലീസ് സേനയുടെ ഭാഗമായി എത്തിയത്. ഹജ്ജ് സേവനത്തിനായി നിയോഗിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.ഇതാദ്യമായാണ് രാജ്യത്ത് ഹജ്ജ് സേവനത്തിന് വനിതകള്‍ സൌദി പോലീസ് സേനയുടെ ഭാഗമായെത്തുന്നത്. അഫനാന്‍, അരീജ് എന്നീ രണ്ട് സ്വദേശി വനിതകളാണ് ഹജ്ജ് സേവനത്തിനായി മക്കയിലെത്തിയത്. ഇംഗ്ലീഷ് ബിരുദധാരിയായ അരീജ് കുവൈത്ത് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ മകളാണ്.പിതാവിന്റെ പാത പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് പൊലീസ് സേനയില്‍ അംഗമായതെന്ന് അരീജ് പറഞ്ഞു.