ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് അവരെ വളര്‍ത്തി ഹിന്ദു ആചാര പ്രകാരം തന്നെ വിവാഹം നടത്തിയിരിക്കുകയാണ് ബാബാഭായ് പത്താന്‍. സ്‌കൂപ്വൂപ്പിലാണ് ഇത് സംബന്ധിച്ച് ഹൃദയസ്പര്‍ശിയായ വാര്‍ത്ത പുറത്തെത്തിയത്. സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബാബാഭായ് പത്താന്റെ ഈ പ്രവൃത്തിയാണ്.മഹാരാഷ്ട്രയിലെ അഹ്മദ് നഗറിലാണ് സംഭവം ഉണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് സഹോദരിമാരെ പത്താന്‍ ദത്തെടുക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായമായപ്പോള്‍ എല്ലാ വിവാഹ ചിലവുകളും മുടക്കി അവരെ ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു. പത്താന്റെയും സഹോദരിമാരുടെയും ഈ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.ആരോരുമില്ലാതിരുന്ന പെണ്‍കുട്ടികള്‍ പത്താനെ സ്വന്തം സഹോദരന്‍ ആയിട്ടാണ് കണക്കാക്കിയിരുന്നതെന്നും അമ്മാവന്റെ ചുമതല വഹിച്ച് പത്താന്‍ വിവാഹം നടത്തി കൊടുക്കുകയായിരുന്നു എന്നും മറ്റൊരു റിപ്പോര്‍ട്ടും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ശശി തരൂര്‍ എം പി ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.