അമേരിക്കയിലെ വാഷിങ്ടണില്‍ വംശീയതക്കെതിരെ പ്രതിഷേധിച്ചവര്‍ അക്രമികളും കൊള്ളക്കാരുമെന്ന് യു.എസ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്
സമാധാനപരമായ പ്രതിഷേധമല്ല അവര്‍ ലക്ഷ്യമിട്ടതെന്നും ട്രംപ് വ്യക്തമാക്കി. കറുത്തവര്‍ഗക്കാരന്‍ ജേക്കബ് ബ്ലേക്കിന് നേരെ പൊലീസ് വെടിവെച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ വിവാദ പ്രസ്താവന.ഡെമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനെ കഴിഞ്ഞ ദിവസം കടന്നാക്രമിച്ചതിന് പിന്നാലെ ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിനെതിരെയും രൂക്ഷവിമര്‍ശനമായി ട്രംപ് രംഗത്തെത്തി. രാജ്യത്ത് വനിത പ്രസിഡന്‍റ് വരുന്നതിനെ അനുകൂലിക്കുന്നുവെന്നും എന്നാല്‍, തന്റെ മകള്‍ ഇവാന്‍കയാണ്, കമല ഹാരിസല്ല ആദ്യ പ്രസിഡന്റാകാന്‍ നല്ലതെന്നും ട്രംപ് പറഞ്ഞു.കമല പദവിക്ക് കൊള്ളാത്തവളാണെന്നും നേരത്തെ പ്രസിഡന്‍റ് പദവി തേടി മത്സരിച്ച് പരാജയപ്പെട്ടവളാണെന്നും ന്യൂ ഹാംപ്ഷയറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പറഞ്ഞു.കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു മക്കള്‍ മുമ്ബില്‍വെച്ചാണ് കറുത്ത വര്‍ഗക്കാരനായ ജേക്കബ് ബ്ലാക്കിന് നേരെ പൊലീസുകാരന്‍ വെടിയുതിര്‍ത്തത്. ഇതാണ് വലിയ പ്രതിഷേധത്തില്‍ കലാശിച്ചത്. ഗുരുതര പരിക്കേറ്റ ജേക്കബ് ബ്ലാക്കിനെ ഹെലികോപ്റ്റര്‍ മാര്‍ഗം മില്‍വോക്കി ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസുകാരന്‍ കാലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം അമേരിക്കയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.