നേരത്തെ 59 പ്രമുഖ ചൈനീസ് സാമൂഹ്യ മാധ്യമ ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി.ടിക് ടോക് നിരോധനം പരിഗണനയിലാണെന്നും ഇരുപത്തിനാല് മണിക്കൂറിനിടയില്‍ തീരുമാനം ഉണ്ടാകുമെന്നുമാണ് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ടെക്‌സാസിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. രാജ്യത്തു പൂര്‍ണ്ണമായി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.