കുവൈത്ത് സിറ്റി: പെരുന്നാള്‍ ദിനത്തിലും സേവനപാതയില്‍ കര്‍മനിരതരാണ് ഒരുകൂട്ടം മനുഷ്യസ്നേഹികള്‍. കുവൈത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെ വളന്‍റിയര്‍മാര്‍ പെരുന്നാള്‍ ആഘോഷത്തിന് സ്വന്തം നാട്ടിലുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളില്‍ പട്ടിണി കിടക്കുന്നവര്‍ക്ക് അന്നം വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു അവര്‍. കുവൈത്ത് റെഡ് ക്രെസന്‍റ് സൊസൈറ്റി, നജാത്ത് ചാരിറ്റബ്ള്‍ സൊസൈറ്റി തുടങ്ങിയവയാണ് വിദേശത്ത് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തത്.കൊസോവോ, സിറിയ, ലബനാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി. കുവൈത്തി സന്നദ്ധ സംഘടനകളുടെ തണല്‍ പല രാജ്യങ്ങളിലെയും അഭയാര്‍ഥികളും നിര്‍ധനരും വര്‍ഷങ്ങളായി അനുഭവിക്കുകയാണ്. രാജ്യത്തിനകത്തും ഭക്ഷണ വിതരണം നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ കുവൈത്തിനകത്തെ സേവനപ്രവര്‍ത്തനത്തിന് കൂടുതല്‍ ഉൗന്നല്‍ നല്‍കിയിരുന്നു.