അറബ് ലോകത്തിെന്റ ആഘോഷമാകാന്‍ ഒരുങ്ങുന്ന എക്സ്പോ 2020യുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നു
കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ചെങ്കിലും അടുത്തവര്‍ഷം അതിഗംഭീരമായി നടത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിെന്റ ഭാഗമായി തിങ്കളാഴ്ച ആരംഭിച്ച ഇന്റര്‍നാഷനല്‍ പാര്‍ട്ടിസിപ്പന്റ് യോഗം വ്യാഴാഴ്ച വരെ തുടരും. ലോകത്തിെന്റ വിവിധ ഭാഗങ്ങളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വാണിജ്യ പങ്കാളികള്‍, സംഘാടകര്‍, എക്സ്പോ ഉന്നത സമിതി അംഗങ്ങള്‍, അവരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ വിര്‍ച്വല്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 2021 ഒക്ടോബര്‍ ഒന്നിനാണ് എക്സ്പോ തുടങ്ങുന്നത്.ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം കോവിഡ് ഭീഷണിയുടെ കാലത്ത് എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടത് എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. യു.എ.ഇയില്‍ കോവിഡ് കുറഞ്ഞെങ്കിലും കോവിഡിനെ അതിജീവിക്കാത്ത മറ്റു രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. 190 രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ എക്സ്പോയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്പോ സൈറ്റ് നിര്‍മാണം, പ്രോഗ്രാം കലണ്ടര്‍, മാര്‍ക്കറ്റിങ്, മീഡിയ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിദേശകാര്യ മന്ത്രിയും കാബിനറ്റ് അംഗവുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന്, എക്സ്പോ ഉന്നതാധികാര സമിതി ചെയര്മാന് ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല് മക്തൂം, യു.എ.ഇ സഹിഷ്ണുത മന്ത്രിയും കാബിനറ്റ് അംഗവുമായ ശൈഖ് നഹ്യാന് മബാറഖ് ആല് നഹ്യാന്, ബ്യൂറോ ഓഫ് ഇന്റര്‍നാഷനല്‍ ഡെസ് എക്സ്പോസിഷന് (ബി.ഐ.ഇ) സെക്രട്ടറി ജനറല്‍ ദിമിത്രി കെര്ക്കെന്റസ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും. വിവിധ രാജ്യങ്ങളുടെ പവലിയന് അതിവേഗത്തിലാണ് പൂര്‍ത്തിയാകുന്നത്.എയര്‍ലൈന്‍, ഹോട്ടല്‍ മേഖലകള്‍ സജീവമായ ദുബൈയില്‍ വിനോദ സഞ്ചാരമേഖലയും വൈകാതെ പഴയ നില കൈവരിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ലോകം മുഴുവന്‍ ഒരുമിച്ചുനില്‍ക്കേണ്ട സമയമാണെന്ന സന്ദേശം നല്‍കുന്നുണ്ട് എക്സ്പോയെന്ന് ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല് മക്തൂം പറഞ്ഞു. മികച്ച ഭാവി പടുത്തുയര്‍ത്താനും ഐക്യ ലോകം കെട്ടിപ്പടുക്കാനുമുള്ള ദുബൈയുടെയും യു.എ.ഇയുടെയും പ്രതിബദ്ധതയുടെ ഭാഗം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്ക- ദക്ഷിണേഷ്യ മേഖലയിലെയും ആദ്യത്തെ എക്സ്പോ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്നതാണ്. ഇതിനായുള്ള ഒരുക്കങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയായപ്പോഴാണ് മഹാമാരി എത്തിയത്. ഒടുവില്‍ 2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അടുത്തവര്‍ഷം യു.എ.ഇയുടെ സുവര്‍ണ ജൂബിലി വര്‍ഷമായതിനാല്‍ എക്സ്പോയെ ഇരട്ടി മാറ്റോടെ അവതരിപ്പിക്കാനാണ് രാജ്യത്തിെന്റ തീരുമാനം.