അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്സ് 2020-21 സാമ്ബത്തികവര്‍ഷത്തിന്റെ ആദ്യപാദത്തിലെ കണക്കുകള്‍ പുറത്തുവിട്ടു
ആദ്യപാദത്തില്‍ കമ്ബനിയുടെ നഷ്ടം 14.51 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നികുതിക്കു ശേഷമുള്ള ലാഭം 42.03 കോടിയായിരുന്നു. കോവിഡിനെത്തുടര്‍ന്നു പാര്‍ക്കുകള്‍ അടച്ചിടേണ്ടിവന്നതിനാലാണ് കമ്ബനിക്ക് നഷ്ടം സംഭവിച്ചതെന്നു വണ്ടര്‍ലാ ഹോളിഡേയ്സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളോടെ പാര്‍ക്കുകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു.ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ ആദ്യ “വണ്ടര്‍ കിച്ചന്’ പ്രവര്‍ത്തനമാരംഭിച്ചു. ആവശ്യക്കാര്‍ക്ക് ഇവിടെവന്നു ഭക്ഷണം വാങ്ങാം. ഓര്‍ഡര്‍ അനുസരിച്ച് അതാതു ന്ഥലങ്ങളില് എത്തിച്ചുകൊടുക്കും. രണ്ടാമത്തെ കിച്ചന് ബംഗളൂരു രാജരാജേശ്വരി നഗറില്‍ 15ന് ആരംഭിക്കും. സെപ്റ്റംബറില്‍ കൊച്ചിയിലും അതിനുശേഷം ഹൈദരാബാദിലും തുടങ്ങും.