ആഗസ്റ്റില്‍ മോറട്ടോറിയം കാലാവധി അവസാനിക്കുന്നതോടെ സിനിമാ മേഖല വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും സിനിമാ മേഖല വലിയ പ്രതിസന്ധിയിലേക്ക്

0

കോടിക്കണക്കിന് രൂപ വായ്പയെടുത്താണ് സംസ്ഥാനത്തെ അറുപത് ശതമാനം തിയേറ്ററുകളും നവീകരിച്ചതെന്നും തിയേറ്ററുകള്‍ തുറക്കാതെ അവരൊക്കെ എങ്ങനെ വായ്പ അടയ്ക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ പരിമിതികളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകും. ഇത് ആശങ്കയല്ല, യാഥാര്‍ത്ഥ്യമാണെന്നും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.ആറ് മാസമായി ഫെഫ്കയുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്തുവരുകയാണ്. ചില ആളുകളുടെ സഹായവും ഞങ്ങളുടെ ഫണ്ടും ഉപയോഗിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. സര്‍ക്കാരിന്റെ യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ നല്‍കുന്ന സഹായം എത്രനാള്‍ തുടരാനാകുമെന്നും കോവിഡ് പ്രതിസന്ധി എന്ന് അവസാനിക്കുമെന്നും യാതൊരു ഉറപ്പും ഇല്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇത്തവണ ഓണത്തിന് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സി യു സൂണ്‍ എന്ന സിനിമ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.സിനിമ തിയേറ്ററില്‍ കാണിക്കാനാണ് ആഗ്രഹമെന്നും നിലവിലെ സാഹചര്യത്തില്‍ ഒ ടി ടി പ്ലാറ്റ്‌ഫോം താല്‍ക്കാലിക ആശ്രയം മാത്രമാണെന്നും മനീഷ് പറഞ്ഞു. മാലിക് എന്ന സിനിമ സെന്‍സറിംഗിന് തൊട്ട് മുമ്ബ് എത്തിയപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആ സമയത്ത് കമലാഹാസനുമായി സംസാരിച്ചിരുന്നു. പ്രതിസന്ധികളെ ആര്‍ട്ടാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌പേസില്ലാതെ എങ്ങനെ ആര്‍ട്ടുണ്ടാകുമെന്ന് ചോദിച്ചപ്പോള്‍, പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ തല്‍ക്കാലികമായി കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് വര്‍ക്ക് അറ്റ് ഹോം എന്ന ആശയം ഉണ്ടായത്. വിദ്യാഭ്യാസം മാധ്യമപ്രവര്‍ത്തനം ഐ ടി അങ്ങനെ സകലമേഖലകളും ഇപ്പോള്‍ ഓണ്‍ലൈനിലാണല്ലോ. അതിനെ ആസ്പദമാക്കിയാണ് സി യു സൂണ്‍ എന്ന സിനിമ എടുത്തതെന്നും മഹേഷ് പറഞ്ഞു.കഥയും മറ്റു കാര്യങ്ങളും ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഫഹദ് ഫാസിലിന് പ്രശ്‌നമല്ലായിരുന്നു. ഈ സമയത്ത് കുറച്ച്‌ പേര്‍ക്ക് ജോലി കൊടുക്കുക, അത് മാത്രമായിരുന്നു. ഫഹദിന്റെ ഉദ്ദേശം. അന്‍പത് പേരാണ് ചിത്രത്തിന്റെ അണിയറയില്‍ ഉണ്ടായിരുന്നത്. സിനിമ ഇറങ്ങുന്നതിനേക്കാള്‍ ആശ്വാസം കുറച്ച്‌ പേര്‍ക്ക് ഈ സമയത്ത് ജോലി കൊടുക്കാനായി എന്നതാണെന്നും മഹേഷ് പറഞ്ഞു. ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് സിനിമ മാറിയ കാലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എഡിറ്റിംഗ് വിഭാഗത്തിലെ ഒരു ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത് ലോക്ഡൗണ്‍ സമയത്ത് ഓര്‍മവന്നു. ഇനി സിനിമയില്ലേ, എന്ത് ചെയ്യും എന്ന് ചോദിച്ച്‌ പലരും വിളിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ ആഹാരം പാചകം ചെയ്ത് വില്‍ക്കാന്‍ തുടങ്ങുന്ന അവസ്ഥയിലെത്തി. ഇതെല്ലാം പുതിയ സിനിമയ്ക്ക് പ്രചോദനമായെന്നും മഹേഷ് പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.