ആലുവ ബൈപാസ് കവലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
നഗരത്തെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ട് ഒരാഴ്ചയിലധികമായിട്ടും ദേശീയ പാതയില്‍നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് നിയന്ത്രണങ്ങള്‍ തുടരുന്നത്. നഗരസഭയിലെ ട്രഷറി 15ാം വാര്‍ഡും തൃക്കുന്നത്ത് 19 ാം വാര്‍ഡും മാത്രമാണ് നിലവില്‍ കെണ്ടയ്ന്മെന്റ് സോണിെന്റ പരിധിയിലുള്ളത്. മറ്റ് വാര്‍ഡുകളെല്ലാം ഒരാഴ്ചയിലേറെയായി സാധാരണ നിലയിലാണ്.എന്നാല്‍, കളമശ്ശേരി ഭാഗത്തുനിന്ന് ആലുവ നഗരത്തിലേക്ക് വരുന്നവര്‍ക്ക് ഏറെ ദുരിതം അനുഭവിക്കേണ്ട സാഹചര്യമാണുള്ളത്. പുളിഞ്ചോട്, ബൈപാസ് ഭാഗങ്ങളില്‍ നിന്ന് നഗരത്തിലേക്ക് തിരിയുന്ന ഭാഗത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കെട്ടിയ പ്ലാസ്റ്റിക് വള്ളികള്‍ ഇപ്പോഴും നീക്കിയിട്ടില്ല.ഇതുമൂലം കളമശ്ശേരി ഭാഗത്തുനിന്നും വരുന്ന ഇരുചക്ര വാഹനം ഉള്‍പ്പെടെയുള്ളവ മാര്‍ത്താണ്ഡ വര്‍മ പാലവും കടന്ന് തോട്ടക്കാട്ടുകര സിഗ്നലില്‍ യു ടേണ്‍ ചെയ്ത് ബൈപാസ് വഴി വേണം നഗരത്തിലെത്താന്‍. മാത്രമല്ല, ബൈപാസില്‍ പോലും നേരായ വഴിയിലൂടെ നഗരത്തിലേക്ക് ഇറങ്ങാന്‍ കഴിയില്ല. ഇതുമൂലം അത്യാവശ്യ സമയങ്ങളില്‍ ജില്ല ആശുപത്രി, ചുണങ്ങംവേലി രാജഗിരി ആശുപത്രി, കാരോത്തുകുഴി, ലക്ഷ്മി ആശുപത്രി എന്നിവിടങ്ങളിലേക്ക് വരുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.