ആശൂറ ദിനാചരണം വിജയകരമായി പര്യവസാനിച്ചതില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ പ്രത്യേകം ആശംസകള്‍ നേര്‍ന്നു
ആശൂറയോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ ചടങ്ങുകള്‍ വിജയിപ്പിക്കുന്നതിന് സഹായിച്ച മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ജഅ്ഫരീ വഖ്ഫ് കൗണ്‍സില്‍, മഅ്തമുകള്, ഹുസൈനിയ്യ കമ്മിറ്റികള്‍ എന്നിവയുടെ സഹകരണവും തുല്യതയില്ലാത്തതായിരുന്നു.കൂടാതെ സന്നദ്ധ സേവകരുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിച്ചത് വിജയമാണ്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ സമിതിയുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രത്യേകം ശ്ലാഘിച്ചു. നിയന്ത്രിതമായ രൂപത്തില്‍ ആശൂറ പരിപാടികള്‍ നടത്തുന്നതിനുള്ള നിര്‍ദേശത്തെ എല്ലാവരും സ്വാഗതം ചെയ്യുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ബഹ്റൈന്‍ സമൂഹം മുന്നോട്ട് പോകുമെന്ന പ്രതീക്ഷ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.മതപരമായ സ്വാതന്ത്ര്യവും മത സമൂഹങ്ങള്‍ക്കിടയിലുള്ള വിവിധ ധാരകളെയും ഉള്‍ക്കൊള്ളുന്ന രീതിയാണ് ബഹ്റൈെന്റ പ്രത്യേകത. ഇസ്ലാമിെന്റ വിശാല വീക്ഷണം പുലര്‍ത്തുന്നതിലും സമൂഹം ഏറെ മുന്നിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ രാജ്യ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കോവിഡ് നേരിടുന്നതിനും അതിനെതിരെ ശരിയായ വിധത്തിലുള്ള പ്രതിരോധം തീര്‍ക്കുന്നതിനും സന്നദ്ധ സേവകര്‍ കാഴ്ച വെക്കുന്ന സേവനത്തെയും ഹമദ് രാജാവ് പ്രകീര്‍ത്തിച്ചു.