മൗറീഷ്യസ് : ജപ്പാന്റെ ഇന്ധന കപ്പലില്‍ നിന്നുള്ള ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ദ്വീപ് രാഷ്ട്രമായ മൗറീഷ്യസില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ദിവസങ്ങള്‍ക്കു മുമ്ബ് എം.വി വക്കാഷിയോയെന്ന ഇന്ധന കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പവിഴപ്പുറ്റില്‍ ഇടിച്ചു കയറി അപകടം ഉണ്ടാവുകയായിരുന്നു.ഇതേ തുടര്‍ന്നാണ് ഇന്ധന കപ്പലിലെ 4,000 ടണ്ണോളം വരുന്ന ഇന്ധനം ചോരാനാരംഭിച്ചത്.സ്ഥിതി ഗുരുതരമായതോടെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് മൗറീഷ്യസ് ഫ്രാന്‍സിനോട് സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്.കടലില്‍ കുടുങ്ങിയ കപ്പലുകള്‍ വീണ്ടെടുക്കാനുള്ള കഴിവോ വൈദഗ്ധ്യമോ ഇല്ലാത്തതിനാല്‍ ഫ്രാന്‍സിന്റെ സഹായം കൂടിയേ തീരൂവെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ കുറിച്ചു.ഇന്ധന കപ്പലില്‍ നിന്നും ഇന്ധനം ചോരുന്ന സാറ്റലൈറ്റ് ചിത്രവും ട്വീറ്റിനോടൊപ്പം പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് പങ്കു വെച്ചിട്ടുണ്ട്.