ഇന്ത്യയില്‍ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്​ വര്‍ധനവ്​

0

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,999 പേര്‍ക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 23,96,638 ആയി ഉയര്‍ന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 942 കോവിഡ്​ മരണങ്ങളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ് രോഗബാധയെ തുടര്‍ന്ന്​ മരിച്ചവരുടെ എണ്ണം 47,033 ആയി. ഏറ്റവും കൂടുതല്‍ കോവിഡ്​ രോഗികളുള്ള മഹാരാഷ്​ട്രയില്‍ കഴിഞ്ഞ ദിവസം 344 പേരാണ്​ മരിച്ചത്​. കര്‍ണാടകയില്‍ 112 കോവിഡ്​ മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. ആരോഗ്യമന്ത്രാലയത്തി​െന്‍റ ഒൗദ്യോഗിക കണക്ക്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.96 ശതമാനമാണ്​.ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇതുവരെ 16,95,982 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 70.77 ശതമാനമായി ഉയര്‍ന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 27.27 ശതമാനമായി​​. 6,53,622 പേരാണ് ചികിത്സയില്‍ കഴിയുന്നത്.പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കില്‍ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. ആഗസ്​റ്റ്​ 12​ വരെയുള്ള കണക്ക്​ പ്രകാരം രാജ്യത്ത്​ 2,68,45,688 കോവിഡ്​ പരിശോധനകളാണ്​ നടത്തിയിട്ടുള്ളതെന്ന്​ ഐ.സി.എം.ആര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 8,30,391 കോവിഡ്​ സാമ്ബിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.