ഇന്ത്യയില്‍ 19 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതര്‍

0

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 19,08,254 ആയി. 39,795 പേര്‍ ഇതിനകം മരിച്ചു. 5,86,244പേര്‍ നിലവില്‍ ചികിത്സയിലാണ്​. 12,82,215 പേര്‍ ​േരാഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52,509 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 857 പേര്‍ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു. കോവിഡ്​ ബാധിച്ച്‌​ രാജ്യത്ത്​ മരിച്ചവരില്‍ 50 ശതമാനം പേരും 60 വയസും അതിനു മുകളിലുമുള്ളവരാണ്​.ഉത്തര്‍പ്രദേശ്​ മന്ത്രി ബ്രജേഷ്​ പതകിന്​ ബുധനാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചു. ഹിന്ദിയിലിട്ട ട്വീറ്റില്‍ പതക്​ തന്നെയാണ്​ രോഗവിവരം അറിയിച്ചത്​.കോവിഡ്​ ഗുരുതരമായി ബാധിച്ച മഹാരാഷ്​ട്രയില്‍ ഇതുവരെ 4,57,956 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതില്‍ 1,42,458 പേര്‍ ചികിത്സയിലാണ്​. 2,99,356 പേര്‍ രോഗമുക്തി നേടി. 16,142 പേര്‍ മരണത്തിന്​ കീഴടങ്ങി. തമിഴ്​നാട്ടില്‍ 2,68,285 പേര്‍ക്ക്​ ഇതിനകം രോഗം സ്ഥിരീകരിച്ചു. ഇതില്‍ 2,08,784 പേര്‍ രോഗമുക്തി നേടി. 55,152 പേര്‍ ചികിത്സയിലാണ്​. 4349 പേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍ 79,104 പേര്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയില്‍ തുടരുകയാണ്​. ഇതിനകം 1,76,333 പേര്‍ക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 95,625 പേര്‍ രോഗമുക്തി നേടി. 1604 പേര്‍ മരണത്തിന്​ കീഴടങ്ങി.കേരളത്തില്‍ നിലവില്‍ 11,570 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിനകം 27,956 പേര്‍ക്ക്​ രോഗം പിടിപെട്ടു. 16,299 പേര്‍ രോഗമുക്തി നേടി. 87 പേര്‍ മരിച്ചു.

You might also like

Leave A Reply

Your email address will not be published.