ഇവയുടെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യം അടുത്ത ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കുമെന്നാണ് സൂചന. നിലവില്‍ 28 ശതമാനമാണ് ജി.എസ്.ടി. വില കുറയുന്നതോടെ വില്‍പ്പന കൂടുമെന്നാണ് കണക്കുകൂട്ടല്‍. കൂടാതെ, പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ആളുകള്‍ ശ്രമിക്കുന്നതും വില്‍പ്പന ഉയര്‍ത്തിയേക്കും.ഇരുചക്ര വാഹനങ്ങളുടെ ജി.എസ്.ടി. കുറയ്ക്കണമെന്ന നിര്‍ദേശം പരിഗണിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് ഉറപ്പുനല്‍കിയതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ.) പറഞ്ഞു.ഹോട്ടല്‍ ബിസിനസിനെയും അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളെയും കോവിഡ് രൂക്ഷമായി ബാധിച്ചതിനാല്‍ ചില ഇളവുകള്‍ നല്‍കണമെന്ന് സി.ഐ.ഐ. അഭ്യര്‍ഥിച്ചു. ഹോട്ടലുകളുടെയും മറ്റും പ്രവര്‍ത്തനത്തിന് പൊതുമാര്‍ഗരേഖ പുറപ്പെടുവിക്കുമെന്നും സൂചനയുണ്ട്.