ഇവ കൈയില്‍ കരുതിയാല്‍ മതി ദിവസം മുഴുവന്‍ സ്മാര്‍ട്ടായിരിക്കാന്‍

0

രാവിലെ മുതല്‍ വൈകും വരെ ഓഫീസ് ജോലി, വീട്ടുജോലി… ജോലിയോടു ജോലി. വൈകുന്നേരമാകുമ്ബോഴേക്കും ഊര്‍ജം മുഴുവന്‍ നഷ്ടപ്പെട്ട് ക്ഷീണിതരായിട്ടുണ്ടാകും . അങ്ങനെയുള്ളവര്‍ക്ക് എപ്പോഴും കയ്യില്‍ കരുതാവുന്ന, കഴിച്ചാല്‍ ഉണര്‍വും ഉന്മേഷവും ലഭിക്കുന്ന ഭക്ഷണങ്ങളുണ്ട്. അതില്‍ ഏറ്റവും മികച്ചത് വാഴപ്പഴമാണ് കാര്‍ബോഹൈഡ്രേറ്റുകള്‍,​ പൊട്ടാസ്യം,​ വിറ്റാമിന്‍ ബി 6 എന്നിവയുടെ കലവറയാണ് വാഴപ്പഴം. കാര്‍ബണ്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുള്ള ആപ്പിള്‍ വളരെ ഉന്മേഷം തോന്നിപ്പിക്കും.ധാരാളം ന്യൂട്രിയന്റുകളും പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുള്ള വെണ്ണപ്പഴം ഉന്മേഷത്തിന് സഹായിക്കും. സ്‌ട്രോബറിയില്‍ ധാരാളം ജലാംശവും വിറ്റാമിന്‍ സി യും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയായ ഓറഞ്ച് ക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. ഡാര്‍ക്ക് ചോക്ലേറ്റിലുള്ള കൊക്കോ ആരോഗ്യഗുണങ്ങളുള്ളതും ഉന്മേഷം വീണ്ടെടുക്കാന്‍ സഹായകവുമാണ്. ബദാം,​ കശുഅണ്ടിപ്പരിപ്പ് എന്നിവ പോഷകങ്ങളുടെ കലവറയാണ്.

You might also like
Leave A Reply

Your email address will not be published.