കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.156 ദിവസംകൊണ്ടാണ് മരണം അരലക്ഷം പിന്നിട്ടത്. യുഎസില്‍ 23 ദിവസം കൊണ്ടും ബ്രസീലില്‍ 95 ദിവസം കൊണ്ടും മെക്സിക്കോയില്‍ 141 കൊണ്ടുമാണ് മരണം അര ലക്ഷത്തിലെത്തിയത്. ഇതിനിടെ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് കുറഞ്ഞ് 1.93% ആയി.ഇരുപതിനായിരത്തിലേറെ പേര്‍ മരിച്ച മഹാരാഷ്ട്രയാണ് കോവിഡ് മരണത്തില്‍ മുന്നില്‍. തമിഴ്നാട്, ഡല്‍ഹി,കര്‍ണാടക, ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ലോകത്ത് 50,000 പേര്‍ കോവിഡ് ബാധിച്ചു മരിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്നലെ രാത്രി 10 മണിവരെയുള്ള കണക്കുകള്‍ പ്രകാരം മരണം 50, 951 ആണ്.രാജ്യത്താകെ 26.3 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണം അര ലക്ഷം കടന്നപ്പോള്‍ 19 ലക്ഷം പേര്‍ ആശുപത്രി വിട്ടു.