ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ക്ലാസുകള്‍ സമന്വയിപ്പിച്ചുള്ള ഹൈബ്രിഡ് വിദ്യാഭ്യാസ രീതിയായിരിക്കണം സ്കൂളുകളില്‍ സ്വീകരിക്കേണ്ടത്. ഇതനുസരിച്ച് ചില ക്ലാസുകള്‍ക്ക് മാത്രം വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോയാല്‍ മതിയാകും. ബാക്കി ക്ലാസുകള്‍ക്ക് വിദൂര വിദ്യാഭ്യാസ രീതിയാണ് അവലംബിക്കേണ്ടത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കും.