ഒരു റണ്‍ഔട്ടില്‍ നിന്ന് മറ്റൊരു റണ്‍ഔട്ടിലേക്കുള്ള ദൂരം

0

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ ഫൈനല്‍ പ്രവേശനം മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ഫൈന്‍ ലെഗ്ഗില്‍ നിന്നുള്ള ത്രോയിലൂടെയായിരുന്നു. ഗുപ്റ്റിലിന്റെ ത്രോ സ്റ്റമ്ബ് ഇളക്കുമ്ബോള്‍ ധോണിയുടെ ബാറ്റ് ക്രീസിലേക്ക് അടുക്കുന്നതെയുള്ളായിരുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയടുത്ത് പ്രതീക്ഷ നല്‍കിയ ധോണിയെന്ന പേരും ഇല്ലാതയതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ പരാജയം സമ്മതിക്കുന്നത്. അന്ന് തലകുനിച്ച്‌ പവലിനിലേക്ക് മടങ്ങിയ ധോണി പിന്നീട് ഒരു തിരിച്ചുവരവ് ബാക്കിവച്ചില്ലെന്ന് ആരാധകരോട് 2020 ഓഗസ്റ്റ് 15 രാത്രി 7.29ന് വ്യക്തമാക്കി.

ഒന്നര പതിറ്റാണ്ടു നിണ്ട ഇന്നിങ്സ് റണ്‍ഔട്ടില്‍ അവസാനിക്കുമെന്ന് ആരും കരുതിരുന്നില്ല. എന്നാല്‍ ആ ഇന്നിങ്സിന്റെ തുടക്കവും ഒരു റണ്‍ഔട്ടിലായിരുന്നു എന്നത് തികച്ചും യാദൃശ്ചികം. തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അക്കൗണ്ട് തുറക്കാനാകാതെ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ഖാലിദ് മഷൂദ് പുറത്താക്കിയടുത്ത് നിന്നാണ് ധോണി ഈ ദൂരമെല്ലാം ഓടി കയറിയത്.

ഖാലിദ് മഷൂദില്‍ തുടങ്ങി മാര്‍ട്ടിന്‍ ഗുപ്റ്റിലില്‍ അവസാനിക്കുമ്ബോള്‍ ധോണിയെന്ന താരവും ധോണിയെന്ന നായകനും സ്വാന്തമാക്കിയത് ക്രിക്കറ്റ് ലോകത്തെ അവിശ്വസനീയ നേട്ടങ്ങളാണ്. ശാന്തത അക്രമണം ഒളിപ്പിച്ച പോരാളി. പൂര്‍ണതയില്‍ വിജയം കണ്ട നായകന്‍. ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ക്ക് മാത്രമല്ല ഇന്ത്യന്‍ ആരാധകര്‍ക്കെല്ലം തലയായിരുന്നു ധോണി. ഇന്ന് ആ തലയില്ലാതെ ഉടല്‍ മാത്രമായിരിക്കുന്നു.

എന്നാല്‍ തന്റെ അവസാന ഇന്നിങ്സിലും അര്‍ധസെഞ്ചുറി തികച്ച ശേഷമാണ് ധോണി ക്രിക്കറ്റ് മൈതാനം വിട്ടത്. ഇന്ത്യക്ക് വേണ്ടി ഐസിസിയുടെ മൂന്ന് പ്രധാനപ്പെട്ട കിരീടങ്ങളും ഇന്ത്യയില്‍ എത്തിച്ച ധോണി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. 2007ല്‍ ഇന്ത്യന്‍ നായകപട്ടം അണിഞ്ഞ ധോണി അതേവര്‍ഷം ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും രണ്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറം 2013ല്‍ ഐസിസി ചാമ്ബ്യന്‍സ് ട്രോഫിയും നായകനായി തന്നെ ഇന്ത്യക്ക് സമ്മാനിച്ചു.

ഇതിഹാസങ്ങള്‍ വിരമിക്കുന്നത് അവരുടെ സ്റ്റൈലില്‍: ധോണിയുടെ വിരമിക്കലിനെക്കുറിച്ച്‌ ക്രിക്കറ്റ് ലോകം

2004 ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ധോണി 350 മത്സരങ്ങള്‍ കളിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കുശേഷം 350 ഏകദിനം കളിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ കളിക്കാരനാണ് എം.എസ്.ധോണി. ധോണി ഇതുവരെ 349 ഏകദിനങ്ങളാണ് കളിച്ചത്. അതില്‍ 346 എണ്ണം ഇന്ത്യക്കുവേണ്ടിയും 3 എണ്ണം ഏഷ്യ XI വേണ്ടിയുമാണ്. 350 ഏകദിനങ്ങള്‍ കളിക്കുന്ന ലോകതാരങ്ങളില്‍ 10-ാം സ്ഥാനത്താണ് ധോണി. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ 350 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് ധോണി. 200 ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ നായകനായി ആയിട്ടായിരുന്നു ധോണി എത്തിയത്.

കണക്ക് പുസ്തകത്തിലും ധോണി തലയുയര്‍ത്തി നിന്നു. 350 ഏകദിനങ്ങളില്‍ 297 മത്സരങ്ങളിലാണ് ധോണി ബാറ്റേന്തിയത്. 10773 റണ്‍സാണ് ഏകദിനത്തില്‍ നിന്ന് മാത്രം ധോണി അടിച്ചെടുത്തത്. പത്ത് തവണ സെഞ്ചുറിയും 73 തവണ അര്‍ധസെഞ്ചുറിയും തികച്ചു ധോണി.

MS Dhoni Retires-സ്വാതന്ത്ര്യദിനം, സമയം രാത്രി 7.29; ധോണി വിരമിച്ചു

ടെസ്റ്റില്‍ റാങ്കിങ്ങില്‍ ഇന്ത്യയെ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിച്ച ധോണി 90 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. 144 ഇന്നിങ്സുകളില്‍ നിന്നായി 4876 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ആറ് സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും ഇന്ത്യയുടെ വെള്ളകുപ്പായത്തില്‍ നേടിയ ധോണി ഏറെക്കാലം ഇന്ത്യയെ ലോക ഒന്നാം നമ്ബര്‍ ടീമായി നിലനിര്‍ത്തി.

2007ല്‍ പ്രഥമ ടി20 കിരീടം സമ്മാനിച്ച ധോണി കുട്ടിക്രിക്കറ്റിലും തിളങ്ങി. 98 ടി20 മത്സരങ്ങള്‍ കളിച്ച ധോണി 1617 റണ്‍സ് നേടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നിരവധി തവണ ഫൈനലില്‍ എത്തിച്ച ധോണി മൂന്ന് തവണ കിരീടവും സമ്മാനിച്ചു. ഇനിയും അസ്തമിക്കാത്ത പ്രതീക്ഷയായി ധോണി അവശേഷിക്കുന്നത് ചെന്നൈയുടെ മഞ്ഞകുപ്പായത്തില്‍ മാത്രമാണ്.

You might also like
Leave A Reply

Your email address will not be published.