കാര്‍ഷികവിളകള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, സ്ഥിര വിളകള്‍ അടക്കമുള്ള വിഭാഗങ്ങളിലായി മൊത്തം മൂന്നു ദശലക്ഷം ടണ്‍ സാധനങ്ങളാണ് ഉല്പാദിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന ഉല്പാദനം രാജ്യത്ത് ഉണ്ടാകുന്നത്. കാര്‍ഷികമേഖലയിലെ നിക്ഷേപത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പേര് താല്പര്യമെടുത്ത് മുന്നോട്ടുവന്നതാണ് ഉല്പാദനമേഖലയിലെ കുതിപ്പിന് കാരണം.ഭക്ഷ്യസുരക്ഷക്ക് സര്‍ക്കാര്‍ നല്കുന്ന പ്രത്യേക ഉൗന്നലും താല്പര്യവും, ഗ്രീന്‍ഹൗസും ഹൈഡ്രോപോണിക്സുമടക്കം കാര്‍ഷിക മേഖലയില്‍ നവീന കൃഷിരീതികള്‍ നടപ്പാക്കല്‍, കാര്‍ഷികരംഗത്തെ സര്‍ക്കാര്‍, സ്വകാര്യ നിക്ഷേപത്തിെന്റ വര്‍ധന, പ്രാദേശിക ഉല്പന്നങ്ങള്ക്കുള്ള വിപണി, സ്വദേശികള്‍ക്കിടയില്‍ വളരുന്ന കാര്‍ഷിക സംരംഭങ്ങള്‍ക്ക് അനുകൂല മനോഭാവം തുടങ്ങിയവയാണ് ഇൗ മേഖലയുടെ വളര്‍ച്ചക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെന്റ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞവര്‍ഷം ആഭ്യന്തരമായി 3.018 ദശലക്ഷം ടണ്‍ കാര്‍ഷിക വിഭവങ്ങളാണ് ഉല്പാദിപ്പിച്ചത്. 2018ല്‍ ഇത് 2.951 ദശലക്ഷമായിരുന്നു. 2015ല്‍ 2.361 ദശലക്ഷം ടണായിരുന്നു ഉല്പാദനം. ഒാരോ വര്‍ഷവും ഉല്പാദനത്തില് ക്രമമായ വര്‍ധന ദൃശ്യമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.ഒമാനിലെ കാര്‍ഷികഭൂമി വര്‍ഷംേതാറും വര്‍ധിക്കുന്നതും കാര്‍ഷിക മേഖലക്ക് അനുകൂലമാണ്. ഒമാന്‍ വിവിധ ഉല്പന്നങ്ങള്ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് തുടരുകയാണ്. എന്നാല്‍, പച്ചക്കറി ഉല്പാദനത്തില് രാജ്യം സ്വയംപര്യാപ്തത നേടുന്നതിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞവര്‍ഷം പച്ചക്കറി ഉല്പാദനത്തില് ഗണ്യമായ വളര്‍ച്ചയാണുണ്ടായത്. 2018ല്‍ 8.17 ലക്ഷം ടണായിരുന്ന പച്ചക്കറി ഉല്പാദനം കഴിഞ്ഞവര്‍ഷം 8.25 ലക്ഷം ടണായി ഉയര്‍ന്നു. തക്കാളിയാണ് ഒമാനിലെ പ്രധാന കാര്‍ഷിക ഉല്പാദനം. മൊത്തം പച്ചക്കറിയുടെ നാലില്‍ ഒന്നും തക്കാളിയാണ് ഉല്പാദിപ്പിച്ചത്. 2018ല്‍ 1.99 ലക്ഷം ടണ്‍ ആയിരുന്ന തക്കാളി ഉല്പാദനം കഴിഞ്ഞവര്‍ഷം 2.01 ലക്ഷം ടണായി ഉയര്‍ന്നു. മറ്റു കാര്‍ഷികവിളകളിലും മികച്ച ഉല്പാദനമാണ് കഴിഞ്ഞവര്‍ഷമുണ്ടായത്.73,983 ടണ്‍ കുക്കുംബര്‍, 15,766 ടണ്‍ ഉരുളക്കിഴങ്ങ്, 65,331 ടണ്‍ കാപ്സിക്കം, 30,895 ടണ്‍ വഴുതന, 9,163 ടണ്‍ സവോള, 19,162 ടണ്‍ കാബേജ്, 28,315 ടണ്‍ േകാളിഫ്ലവര്, 16,843 ടണ്‍ വെണ്ടക്ക, 3060 ടണ്‍ റാഡിഷ്, 18,300 ടണ്‍ കാരറ്റ്, 10,656 കുമ്ബളങ്ങ, 56,616 ടണ്‍ തണ്ണിമത്തന്, 33813 ടണ്‍ ഷമാം തുടങ്ങിയവയായിരുന്നു കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിച്ച കാര്‍ഷിക വിഭവങ്ങള്‍. ഇൗത്തപ്പഴ ഉല്പാദനവും വര്‍ഷംതോറും വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 3.76 ലക്ഷം ടണ്‍ ഇൗത്തപ്പഴമാണ് ഒമാനില്‍ ഉല്പാദിപ്പിച്ചത്.ഒമാെന്റ കാര്‍ഷിക ഉല്പാദനത്തിെന്റ സിംഹഭാഗവും ഇൗത്തപ്പഴമാണ്. കൂടാതെ 6709 ടണ്‍ തേങ്ങ, 7189 ടണ്‍ ചെറുനാരങ്ങ, 16,006 ടണ്‍ മാങ്ങ, 18,447 ടണ്‍ വാഴപ്പഴം, 5830 ടണ്‍ പപ്പായ എന്നിവയും കഴിഞ്ഞവര്‍ഷം ഒമാനില്‍ ഉല്പാദിപ്പിച്ചു.