ഓണ്‍ലൈന്‍ ഫാര്‍മസി സേവനവുമായി ആമസോണ്‍ ആരോഗ്യമേഖലയിലും ശ്രദ്ധ പതിപ്പിക്കാന്‍ ഒരുങ്ങുന്നു

0

ആമസോണ്‍ ഫാര്‍മസി എന്ന സേവനം രാജ്യത്ത് ആദ്യമായി ബെംഗളൂരുവിലാണ് തുടങ്ങുന്നത്. പിന്നീട് ഇത് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് പരിപാടി. ഓണ്‍ലൈന്‍ മരുന്നു വില്‍പ്പനശാലയില്‍ ഓവര്‍ ദി കൗണ്ടര്‍, കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, പരമ്ബരാഗത ഇന്ത്യന്‍ ഔഷധ മരുന്നുകള്‍ എന്നിവ വില്‍പ്പനയ്ക്കുണ്ടാവും. എന്നിത് ലോഞ്ച് ചെയ്യുമെന്നു അറിയിച്ചിട്ടില്ല.‘ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ആമസോണ്‍ ഫാര്‍മസി ബെംഗളൂരുവില്‍ ആരംഭിക്കുന്നു. കൂടാതെ കൗണ്ടര്‍ മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, സാക്ഷ്യപ്പെടുത്തിയ വില്‍പ്പനക്കാരില്‍ നിന്നുള്ള ആയുര്‍വേദ മരുന്നുകള്‍ എന്നിവയ്ക്ക് പുറമേ കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇന്നത്തെ കാലത്ത് ഇത് വളരെ പ്രസക്തമാണ്, കാരണം കോവിഡ് കാലത്ത് വീട്ടില്‍ സുരക്ഷിതമായി തുടരുമ്ബോള്‍ ഉപഭോക്താക്കളുടെ അവശ്യകാര്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ സഹായിക്കും,’ എന്ന് ആമസോണ്‍ വക്താവ് പറഞ്ഞു.അടുത്തവര്‍ഷം ജനുവരിയില്‍, ആമസോണ്‍ യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ ആമസോണ്‍ ഫാര്‍മസി എന്ന പേരില്‍ ബിസിനസ് തുടങ്ങാന്‍ പദ്ധതിയിടുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസിന് പുറത്തുള്ള മരുന്നുകളുടെ വ്യാപാരം ഗണ്യമായി വിപുലീകരിക്കാന്‍ കമ്ബനി സജ്ജമായി എന്നതിന്റെ സൂചനയായിട്ടാണ് ഈ നീക്കം.

You might also like

Leave A Reply

Your email address will not be published.