കരിപ്പൂരില്‍ വിമാനമിറക്കിയ സമയത്ത് ഉണ്ടായ ചില അശ്രദ്ധകളാണ് അപകടത്തിന് ഇടയാക്കിയതെന്ന് ലോക്കല്‍ പോലീസ്

0

അപകടം സംബന്ധിച്ച്‌ കരിപ്പൂര്‍ പോലീസ് തയ്യാറാക്കിയ എഫ് ഐ ആറിലാണ് അശ്രദ്ധമായ പ്രവൃത്തി എന്ന് പറഞ്ഞിരിക്കുന്നത്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐ പി സി എയര്‍ ക്രാഫ്റ്റ് ആക്ടിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ എഫ് ഐ ആര്‍ മഞ്ചേരി സി ജെ എം കോടതിയുടെ ചുമതല വഹിക്കുന്ന ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് സമര്‍പ്പിച്ചു. അപകട സമസ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സി ഐ എസ് എഫ് എ എസ് ഐ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ തയ്യാറാക്കിയത്.കരിപ്പൂര്‍ വിമാന ദുരന്തത്തെ സംബന്ധിച്ച്‌ വ്യോമയാന മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന് സമാനമായ അന്വേഷണം പോലീസും നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം പറഞ്ഞു.അഡീഷണല്‍ എസ് പി ജി ബാബുവിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡി വൈ എസ് പി കെ ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപകട കാരണവും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നകാര്യങ്ങളും അന്വേഷിക്കും. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനും പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമാണ്. കരിപ്പൂര്‍ അപകടം: ലാന്‍ഡിംഗിലെ അശ്രദ്ധയെന്ന് പോലീസ് എഫ് ഐ ആര്‍

You might also like
Leave A Reply

Your email address will not be published.