വിമാനാപകടത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ട്വീറ്റ് ചെയ്‌തു. അപകടത്തില്‍പ്പെട്ടവരും അവരുടെ പ്രിയപ്പെട്ടവരും തങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും ഉണ്ടാകുമെന്നായിരുന്നു അമേരിക്കന്‍ സ്ഥാനപതിയുടെ ട്വീറ്റ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനാപകടത്തില്‍ പ്രധാനമന്ത്രിയും ദു:ഖം രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് നടന്ന വിമാനാപകടം അതിയായ ദു:ഖമുളവാക്കുന്നു. അപകടത്തില്‍ മരിച്ചരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. എല്ലാ സഹായങ്ങളും നല്‍കി അധികൃതര്‍ അപകടസ്ഥലത്തുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്ര്.