കഴിക്കാന്‍ എന്തുണ്ട്….? മാസ്‌കും കോവിഡ് കറിയും…!

0

ജോധ്പുര്‍: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ രാജസ്ഥാനിലെ ഒരു ഹോട്ടല്‍ അവതരിപ്പിച്ചിരിക്കുന്ന രണ്ട് പുതിയ വിഭവങ്ങളാണ് ഇവ.സ്‌പെഷ്യല്‍ ‘കോവിഡ് കറി’യും ‘മാസ്‌ക് നാനും’. ജോധ്പുരിലെ വെജിറ്റേറിയന്‍ വേദിക് എന്ന ഹോട്ടലാണ് പുതിയ വിഭവങ്ങളൊരുക്കി ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ഭയവും ആശങ്കയും കാരണം ആളുകള്‍ ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കിയതോടെ ഹോട്ടല്‍ വ്യവ്യവസായമേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് വെജിറ്റേറിയന്‍ വേദിക് ഹോട്ടലുടമ യഷ് സോളങ്കി പറയുന്നു.വറുത്തെടുത്ത വെജിറ്റബിള്‍ ബോളുകള്‍ക്ക് കൊറോണവൈറസിന്റെ ആകൃതിയാണ്. നാന്‍ പോലെയുള്ള റോട്ടിവിഭവങ്ങളാകട്ടെ മാസ്‌കുകള്‍ പോലെയും. കോവിഡ് കറിയില്‍ ആരോഗ്യ ദായകങ്ങളായ സുഗന്ധവ്യഞ്ജനങ്ങളും മൂലികകളും അധികമായി ചേര്‍ത്തിരിക്കുന്നതായി ഹോട്ടല്‍ നല്‍കിയ പരസ്യത്തില്‍ അവകാശപ്പെടുന്നു.ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ജനങ്ങള്‍ ഇപ്പോഴും പുറമേ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തില്‍ ആളുകളെ ഹോട്ടലുകളിലേക്ക് തിരികെ എത്തിക്കാന്‍ ഇത്തരത്തിലുള്ള ഏതെങ്കിലും മാര്‍ഗങ്ങള്‍ തന്നെ വേണ്ടി വരുമെന്നും സോളങ്കി കൂട്ടിച്ചേര്‍ത്തു.

You might also like
Leave A Reply

Your email address will not be published.