കാമുകിയുടെ മേല്‍ മൂത്രമൊഴിച്ചു രസിക്കുന്ന കാടന്‍; നികുതി വെട്ടിച്ച് തടിച്ചു കൊഴുത്ത തട്ടിപ്പുകാരന്‍; പുട്ടിനുമായി നേരിട്ട് രഹസ്യ ചാനല്‍ വഴി ഇടപാടുകള്‍ നടത്തുന്ന രാജ്യദ്രോഹി; മെലേനിയയെ നിരന്തരം വഞ്ചിച്ചു നുണപറഞ്ഞു നില്‍ക്കുന്ന കാമഭ്രാന്തന്‍; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവാകാന്‍ ഇറങ്ങി പുറപ്പെട്ട ട്രംപിന്റെ തനി സ്വഭാവം വ്യക്തമാക്കി മുന്‍ അഭിഭാഷകന്‍
ഇതിനോടൊപ്പം വിവാദമായേക്കാവുന്ന പല കാര്യങ്ങളും ഇതില്‍ പറയുന്നുണ്ട്. ഭാര്യയും കുട്ടികളും കഴിഞ്ഞാല്‍ മറ്റാരേക്കാള്‍ അധികമായി ട്രംപിനെ അറിയാവുന്നത് തനിക്കാണെന്ന് അവകാശപ്പെടുന്ന കോഹന്‍, പ്രസിഡണ്ട് സ്ഥാനത്തെക്ക് മത്സരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് താനായിരുന്നു എന്നും പറയുന്നു.ഒരുപക്ഷെ കുടുംബാംഗങ്ങളേക്കാള്‍ അധികമായി ട്രംപിനെ തനിക്കറിയാം എന്നാണ് കോഹന്‍ അവകാശപ്പെടുന്നത്. കാരണം, തുണിയഴിച്ചാടുന്ന സ്ട്രിപ് ക്ലബ്ബുകളിലും, സംശയാസ്പദമായ പല ബിസിനസ്സ് ഇടപാടുകളിലും പിന്നെ പല സ്വകാര്യ നിമിഷങ്ങളിലും താന്‍ ട്രംപിനൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ട്രംപ് ആരാണെന്നറിയാം. അയാള്‍ ഒരു ചതിയനാണ്, നുണയനാണ്, വംശവെറിയനാണ്, ഒരു സ്ത്രീലമ്ബടനാണ് മറ്റു പലതുമാണ്. കോഹന്‍ തുടരുന്നു.പുസ്തകത്തിന്റെ ആദ്യഭാഗത്ത് കോഹന്‍ അവകാശപ്പെടുന്നത് ട്രംപിന് യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരുമില്ലെന്നാണ്. തന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കുവാന്‍ ഏല്പിക്കാന്‍ മാത്രം ആരെയും ട്രംപിന് വിശ്വാസവുമില്ല. ചില കുറ്റസമ്മതങ്ങളും കോഹന്റെ ഭാഗത്തു നിന്നും വരുന്നുണ്ട്. അദ്ദേഹത്തിനു വേണ്ടി താന്‍ കോണ്‍ട്രാക്ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി എന്നും ബിസിനസ്സ് പങ്കാളികളെ ഒഴിപ്പിച്ചു എന്നും ട്രംപിന്റെ അവിഹിതബന്ധങ്ങള്‍ മറച്ചുവയ്ക്കാന്‍ മെലാനിയയോട് നുണപറഞ്ഞു എന്നും കോഹന്‍ പറയുന്നു.വേഗസ്സിലെ ഒരു സെക്സ് ക്ലബ്ബില്‍ വച്ചാണ് ലൈംഗിക ബന്ധത്തിനിടെ ട്രംപ് ഇണയുടെ മേല്‍ മൂത്രമൊഴിച്ച് രസിക്കുന്നത് താന്‍ കണ്ടതെന്ന് പറയുന്ന കോഹന്‍ ട്രംപ് നടത്തിയ നികുതി വെട്ടിപ്പുകളെ കുറിച്ചും പറയുന്നുണ്ട്. സോവിയറ്റ് യൂണിയനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി പല ഇടപാടുകളും ട്രംപ് നടത്തിയിട്ടുണ്ട്. പല ഗൂഢാലോചനകളും നടത്തിയിട്ടുണ്ട്. ട്രംപിന്റെ പ്രസിഡണ്ട് പദത്തിലേക്കുള്ള ഉയര്‍ച്ചയില്‍ താന്‍ വെറും സാക്ഷി മാത്രമായിരുന്നില്ലെന്നും, അതില്‍ പങ്കാളിയായിരുന്നു എന്നുമാണ് കോഹന്‍ പറയുന്നത്.ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ കൂടിയായ കോഹന്‍ വിവാദങ്ങള്‍ ആയേക്കാവുന്ന അനേകം സംഭവങ്ങളാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. റഷ്യക്കാരുമായി ട്രംപിന് ആശാസ്യമല്ലാത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്ന് പുസ്തകത്തില്‍ പറയുന്നു. റഷ്യാക്കരുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് ഫലത്തില്‍ തിരുമറി കാണിച്ചതായും അതില്‍ പറയുന്നുണ്ട്.,പുട്ടിന്റെ അഴിമതിക്കാരായ ലക്ഷപ്രഭുക്കന്മാര്‍ അടങ്ങിയ സുഹൃദ്വലയത്തില്‍ കയറിപ്പറ്റാന്‍ ട്രംപ് ഏറെ ശ്രമിച്ചു എന്ന് പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു. ഇതെല്ലാം താന്‍ നേരിട്ടാണ് ചെയ്തതെന്നും ട്രംപിന്റെ അറ്റോര്‍ണി എന്നനിലയില്‍ ഇടപാടുകാര്‍ പലരും താനുമായും സംസാരിച്ചിട്ടുണ്ടെന്നും കോഹന്‍ പറയുന്നു. അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത് എവിടെയാണെന്ന് തനിക്കറിയാം, കാരണം താന്‍ കൂടിയാണ് അതൊക്കെ കുഴിച്ചിട്ടത്.കോണ്‍ഗ്രസ്സിനു മുന്നില്‍ തെളിവുകള്‍ നല്‍കിയതിനാലും മുള്ളറുമായി അന്വേഷണത്തില്‍ സഹകരിച്ചതിനാലും ട്രംപിന്റെ അനുയായികള്‍ തന്നെ വധിക്കുമെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു. ഈഗോയും പെട്ടെന്ന് കോപം വരുന്ന സ്വഭാവമുള്ളയാളും ആരേയും ചതിക്കാന്‍ മടിയില്ലാത്തവനുമായ ഒരു ഗുണ്ടാത്തലവന്‍ ആണ് ട്രംപ് എന്നാണ് കോഹന്‍ പറഞ്ഞു വയ്ക്കുന്നത്.നേരത്തേ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട കോഹന്‍ കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് മോചിപ്പിക്കപ്പെടുമ്ബോള്‍ ഒരു വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, ട്രംപിനെകുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയതോടെ ജൂലായില്‍ വീണ്ടും ജയിലിലേക്ക് തിരികെ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, ഇന്നലെ കോടതിയില്‍ നിന്നും കോഹന് അനുകൂലമായ വിധി വന്നതോടെ പുസ്തകം പൂര്‍ത്തിയാക്കുവാന്‍ ഒരുങ്ങുകയാണ് കോഹന്‍.സെപ്റ്റംബര്‍ അവസാനത്തോടെ പുസ്തകം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു. പുസ്തകം രചിക്കുന്നത് കാരണമാണ് തന്നെ വീണ്ടും ജയിലിലടച്ചത് എന്നാരോപിച്ചുകൊണ്ട് യു എസ് അറ്റോര്‍ണി ജനറല്‍ ബില്‍ ബാറിനും ഫെഡറല്‍ പ്രിസണ്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് ഇപ്പോള്‍ കോഹന്‍. കോഹനെതിരെയുള്ള നടപടികള്‍ വ്യക്തിവൈരാഗ്യം മൂലമുള്ളതാണെന്നും അദ്ദേഹത്തെ ജയില്‍ മുക്തനാക്കണമെന്നും കഴിഞ്ഞ മാസം അവസാനത്തില്‍ തന്നെ യു എസ് കോടതി ഉത്തരവിട്ടിരുന്നു.