4.9 കോടി ചെലവില്‍ ജില്ല ടൂറിസം വകുപ്പ് ഉന്നതനിലവാരത്തിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് കടപ്പുറത്ത് നടത്തുക. ടോയ്ലറ്റ്, നടപ്പാത, മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രത്യേക ഷെഡ്, സൈക്ലിങ് പാതകള്‍, ഇരിപ്പിടങ്ങള്‍, ഓപണ്‍ ജിം, കളിസ്ഥലങ്ങള്‍ തുടങ്ങിയവയാണ് നിര്‍മിക്കുക.നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കലക്ടര്‍ സാംബശിവറാവു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സ്പോര്‍ട്സ് സോണ്‍ നിര്‍മാണത്തില്‍ ആശങ്ക വേണ്ടതില്ലെന്നും മണല്‍ത്തിട്ടകള്‍ക്ക് പ്രശ്നം വരുത്താതെയുള്ള നിര്‍മാണമാണ് നടത്തുകയെന്നും പ്രദീപ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ബീച്ചിെന്റ ഭംഗി നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാവില്ല.സ്പോര്‍ട്സ് സോണ്‍ നിര്‍മാണം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കില്ലെന്നും സാധാരണക്കാര്‍ക്ക് ഉപകാരപ്പെടും വിധത്തിലായിരിക്കും പ്രവര്‍ത്തനമെന്നും കലക്ടര്‍ പറഞ്ഞു. പ്രദേശത്തെ വികസന മികവിെന്റ മുഖമായിരിക്കും സ്പോര്‍ട്സ് ബീച്ചെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ കൗണ്‍സിലര്‍ ആയിഷബി ആര്.വി, വി. ഷംസുദ്ദീന്, കളത്തില്‍ വിനോദ് കുമാര്‍, പി.ടി. ധര്‍മരാജ് എന്നിവര്‍ പങ്കെടുത്തു.