കുവൈത്തില്‍ 682 പേര്‍ക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു

0

ഇതുവരെ 70,727 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​ച 704 പേര്‍ ഉള്‍പ്പെടെ 62,330 പേര്‍ രോഗമുക്​തി നേടി. രണ്ടുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 471 ആയി. ബാക്കി 7926 പേരാണ്​ ചികിത്സയിലുള്ളത്​. 124 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​.4086 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. 461 കുവൈത്തികള്‍ക്കും 221 വിദേശികള്‍ക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​. അഹ്​മദി ഗവര്‍ണറേറ്റില്‍ 176 പേര്‍ക്കും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 152 പേര്‍ക്കും ജഹ്​റ ഗവര്‍ണറേറ്റില്‍ 130 പേര്‍ക്കും ഹവല്ലി ഗവര്‍ണറേറ്റില്‍ 118 പേര്‍ക്കും കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 106 പേര്‍ക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.കര്‍ഫ്യൂ ലംഘനം: അഞ്ചുപേര്‍ അറസ്​റ്റില്‍
കുവൈത്ത്​ സിറ്റി: കര്‍ഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ കുവൈത്തില്‍ വ്യാഴാഴ്​ച അഞ്ചുപേര്‍ അറസ്​റ്റിലായി. പിടിയിലായ എല്ലാവരും കുവൈത്തികളാണ്​. കാപിറ്റല്‍, ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ ഒാരോരുത്തരും അഹ്​മദി ഗവര്‍ണറേറ്റില്‍ രണ്ടുപേരുമാണ്​ അറസ്​റ്റിലായത്​..

You might also like

Leave A Reply

Your email address will not be published.