കുവൈത്തിലെ ബീച്ചുകളില്‍ പ്രവേശിക്കുന്നതിന് ഫീസ് ചുമത്തണമെന്ന നിര്‍ദേശത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ ഭിന്നാഭിപ്രായം
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബീച്ച് പ്രവേശനത്തിന് ചെറിയ ഫീസ് ചുമത്തണമെന്നും ഇത് തീരപരിപാലനത്തിന് വിനിയോഗിക്കണമെന്നുമാണ് നിര്‍ദേശം വന്നത്. എന്നാല്‍, ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. അത് ആത്യന്തികമായി ബീച്ചുകളുടെ നാശത്തിനാണ് ഇടവെക്കുകയെന്നാണ് ഇവര്‍ പറയുന്നത്. രാജ്യത്തെ സ്വകാര്യ ബീച്ചുകളുടെ നിലവിലെ അവസ്ഥ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. പണം നല്കി ആളുകള്‍ സന്ദര്‍ശനത്തിന് തയാറാവില്ല.അതുകൊണ്ട് തന്നെ ആളനക്കവും പരിപാലനവുമില്ലാതെ തീരം നശിക്കാനാണ് വഴിവെക്കുകയെന്ന് കൗണ്‍സില്‍ അംഗം ഡോ. ഹസന് കമാല്‍ പറഞ്ഞു. തീരത്തുള്ള ചില ഉല്ലാസ കേന്ദ്രങ്ങളുടെ ഉടമകള്‍ ബീച്ചിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നതായി കൗണ്‍സിലില്‍ പരാതി ഉയര്‍ന്നു.