അവസാന ദിവസം രാജ്യത്ത് ആരും കര്‍ഫ്യൂ ലംഘനത്തിന് പിടിയിലായില്ല.മാര്‍ച്ച് 22നാണ് കുവൈത്തില്‍ ഭാഗികമായി കര്‍ഫ്യൂ ആരംഭിച്ചത്. കോവിഡ് വ്യാപനം ഉയര്‍ന്നതോടെ ഇത് പിന്നീട് പൂര്‍ണ കര്‍ഫ്യൂ ആക്കി മാറ്റി. പിന്നീട് കോവിഡ് വ്യാപന തോത് കുറഞ്ഞതിെന്റ അടിസ്ഥാനത്തില്‍ ക്രമേണ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇതിെന്റ ഭാഗമായി കര്‍ഫ്യൂ സമയം കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. രാത്രി ഒമ്ബത് മുതല്‍ പുലര്‍ച്ച മൂന്നുവരെ നിലവിലുണ്ടായിരുന്ന കര്‍ഫ്യൂ ഞായറാഴ്ച പുലര്‍ച്ച മൂന്നിന് അവസാനിച്ചു.
കര്‍ഫ്യൂവും വീട്ടുനിരീക്ഷണവും പാലിക്കുന്നതില്‍ കണിശത പുലര്‍ത്തിയ സ്വദേശികളെയും വിദേശികളെയും കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദിയും അഭിനന്ദനവും അറിയിച്ചു.കര്‍ഫ്യൂ അവസാനിപ്പിച്ചെങ്കിലും രാജ്യത്ത് കോവിഡ് ഭീഷണി ഒഴിവായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയത്തിെന്റ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഇൗ പ്രതിസന്ധികാലം മറികടക്കുന്നതിന് രാജ്യത്തോടൊപ്പം നില്‍ക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.