കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിന് രണ്ട് പുതിയ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിച്ചു
സൂഖ് ശര്ഖിലും ജഹ്റയിലെ അല്‍ ഖൈമ മാളിലുമാണ് ഡ്രൈവിങ് ലൈസന്‍സ് വെന്‍ഡിങ് മെഷീന് സ്ഥാപിച്ചത്. അവന്യൂസ് മാള്‍, മറീന മാള്‍, അല്‍ കൂത്ത് മാള്‍ എന്നിവിടങ്ങളില്‍ നേരത്തേ ലൈസന്‍സ് വിതരണമുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇവിടെനിന്ന് ലൈസന്‍സ് കരസ്ഥമാക്കാം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കിയോസ്കില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് കൈപ്പറ്റാം.ആഭ്യന്തര മന്ത്രാലയത്തിെന്റ വെബ്സൈറ്റ് വഴി അപേക്ഷിച്ചാല്‍ പ്രത്യേക സ്ഥലങ്ങളില്‍ സ്ഥാപിച്ച സെല്‍ഫ് സര്‍വിസ് കിയോസ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്ന ഒാേട്ടാമേറ്റഡ് സംവിധാനമാണ് കഴിഞ്ഞ നവംബറില്‍ നിലവില്‍ വന്നത്. www.moi.gov.kw എന്ന ആഭ്യന്തര മന്ത്രാലയത്തിെന്റ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഒാണ്‍ലൈനായി അപേക്ഷിച്ചാല്‍ മൊബൈല്‍ നമ്ബറിലേക്ക് സന്ദേശം വരും. ലൈസന്‍സ് ഉടമയുടെ ഫോേട്ടാ മാറ്റാനും കഴിയും. അതിനിടെ അല്‍ നസ്ര് സ്പോര്‍ട്സ് ക്ലബിനോട് അനുബന്ധിച്ചുള്ള ലൈസന്‍സ് വിതരണം ഞായറാഴ്ച മുതല്‍ നിര്‍ത്തി.