കേരളം ആസ്ഥാനമായ ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ട് അപ്പായ വീറൂട്ട്‌സില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടി മൂലധന നിക്ഷേപം നടത്തി
മോട്ടിവേഷണല്‍ പരിശീലനത്തിലൂടെ ശ്രദ്ധേയനായ വെല്‍നെസ് സംരംഭകന്‍ സജീവ് നായരുടെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി 2018-ല്‍ തുടങ്ങിയ കമ്ബനിയാണ് വീറൂട്ട്‌സ്.കമ്ബനിക്ക് 100 കോടി രൂപ മൂല്യം കല്പിച്ചാണ് നിക്ഷേപമെന്ന് വീറൂട്ട്‌സിന്റെ ചെയര്‍മാനും ചീഫ് മെന്ററുമായ സജീവ് നായര്‍ പറഞ്ഞു. പക്ഷേ, എത്ര തുകയാണ് സുനില്‍ ഷെട്ടി നിക്ഷേപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.ആദ്യമായാണ് ഒരു ബോളിവുഡ് താരം കേരളം ആസ്ഥാനമായ ഒരു സ്റ്റാര്‍ട്ട്‌അപ്പില്‍ ഓഹരി പങ്കാളിയാകുന്നത്. വീറൂട്ട്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായും സുനില്‍ ഷെട്ടി പ്രവര്‍ത്തിക്കും.വി-ജെനോം ടെസ്റ്റിലൂടെ വ്യക്തിഗത ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന്‍ പ്ലാന്‍ തയ്യാറാക്കുകയും അതനുസരിച്ച് ഓരോരുത്തരുടെയും ഭക്ഷണക്രമം, വ്യായാമം എന്നിവയ്ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുകയാണ് വീറൂട്ട്‌സ് ചെയ്യുന്നത്.നിര്‍മിത ബുദ്ധി, റോബോട്ടിക്സ് എന്നിവയുടെ സഹായത്തോടെ എപ്‌ലിമോ എന്ന പേരില്‍ ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന്‍ ആപ്പും കമ്ബനി വികസിപ്പിച്ചിട്ടുണ്ട്.നൂതന ആശയങ്ങളിലൂടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന വീറൂട്ട്‌സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സുനില്‍ ഷെട്ടി പറഞ്ഞു.