കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനേഷന്‍ മൂന്നാംഘട്ടപരീക്ഷണം ഈ ആഴ്്ച ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

0

ഓക്‌സ്‌ഫോര്‍ഡുമായുള്ള വാക്‌സിനേഷന്‍ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ 22 മുതല്‍ ആരംഭിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വ്യക്തമാക്കിയത്.ആദ്യ രണ്ട് ഘട്ടങ്ങളെ അപേക്ഷിച്ച്‌ മൂന്നാംഘട്ടത്തിലാണ് പരീക്ഷണം കൂടുതലുള്ളത്. ഈ ഘട്ടത്തില്‍ 1,600 പേര്‍ക്ക് ആയിരിക്കും വാക്സിന്‍ നല്‍കുക. കോവിഡ് -19 ഹോട്‌സ്‌പോട്ടുകളായ അഞ്ച് വ്യത്യസ്ത പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 20 വ്യത്യസ്ത കേന്ദ്രങ്ങളും ആശുപത്രികളും തിരഞ്ഞെടുത്തു. ഐസിഎംആറുമായി സഹകരിച്ച്‌ 11-12 ആശുപത്രികളില്‍ പരീക്ഷണം നടത്താനും ആഗ്രഹിക്കുന്നുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കൈകാര്യം ചെയ്യുകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുകയും ചെയ്യുന്ന വാക്സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയിലെ 20 കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഇതില്‍ പ്രധാനമായും പൂനെ, മുംബൈ, മഹാരാഷ്ട്ര, ഗുജറാത്തിലെ അഹമ്മദാബാദ്, എന്നിവിടങ്ങളിലായിരിക്കുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അറിയിച്ചു.വൈറസ് ബാധിക്കാത്തവരാണ് ആദ്യം വാക്സിനേഷന്‍ എടുക്കുന്നതെന്നും രോഗം ബാധിച്ചവര്‍ കൊറോണ വൈറസിനെതിരെ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അവ മുന്‍ഗണനാ വിഭാഗത്തില്‍ പെടാന്‍ സാധ്യതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

You might also like

Leave A Reply

Your email address will not be published.