ഒന്നാംഘട്ട ക്ലിനിക്കല്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വാക്സിന്‍ സ്വീകരിച്ച 375 പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഡല്‍ഹി എയിംസ് വ്യക്തമാക്കി.കോവാക്സിന്റെ ക്ലിനിക്കല്‍ പരിശോധന കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടം ആണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തിലാണ് വാക്സിന്‍ സുരക്ഷിതമാണെന്ന കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. ഡല്‍ഹി എയിംസ് ഉള്‍പ്പെടെ രാജ്യത്തെ 12 സ്ഥലങ്ങളിലായി 375 പേര്‍ക്കാണ് പരീക്ഷണ ഭാഗമായി വാക്സിന്‍ നല്‍കിയിരിക്കുന്നത്. രണ്ട് ഡോസ് വീതം ആണ് ഓരോരുത്തര്‍ക്കും ആദ്യഘട്ടത്തില്‍ നല്‍കിയത്. ആദ്യ ഘട്ട വാക്സിന്‍ നല്‍കിയതിന് ശേഷമുള്ള പരിശോധനയിലാണ് ആര്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടായിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. വളരെ സുപ്രധാനമായ ഒരു പരിശോധനഫലം ആണ് ലഭിച്ചിരിക്കുന്നത്.വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരിശോധന ഇപ്പോള്‍ പുരോഗമിക്കുകയാണ്.