കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

0

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.ഒക്ടോബറിലും തുറക്കാന്‍ സാധ്യതയില്ല. സ്കൂളുകള്‍ ഡിസംബറില്‍ തുറക്കണമോ എന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും.അധ്യായന വര്‍ഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനം.ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടരും .വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം നഷ്ടപെടില്ലഎന്നും മന്ത്രാലയം പറയുന്നു.ഇന്ത്യയില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ സെപ്തംബറില്‍ തുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലായിരുന്നു. ഘട്ടംഘട്ടമായി തുറക്കാനായിരുന്നു ആലോചന.10,11,12 ക്ലാസുകള്‍ ആദ്യം ആരംഭിച്ച്‌, തുടര്‍ന്ന് 6 മുതല്‍ 9 വരെയുളള ക്ലാസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്കൂളിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് അനുയോജ്യമല്ലെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചത്.

You might also like

Leave A Reply

Your email address will not be published.