കോവിഡ് 19 നെ നേരിടുന്നതില്‍ യുഎഇ വിജയിച്ചതായും പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ ലോകത്തിന് പ്രശംസനീയമായ ഒരു മാതൃക സൃഷ്ടിച്ചതായും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.വൈറസിനെ നേരിടുന്നതില്‍ രാജ്യത്തിന്റെ ശാസ്ത്രീയ സമീപനവും മുന്‍നിര സംഘടനകള്‍ പ്രദര്‍ശിപ്പിച്ച കൃത്യമായ ആസൂത്രണവും സഹകരണ മനോഭാവവും പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ സഹായിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സസില്‍ സ്ഥിതിചെയ്യുന്ന കോവിഡ് 19 കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഷെയ്ഖ് മുഹമ്മദിനെ കൂടാതെ ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, മുഹമ്മദ് ബിന്‍ റാഷിദ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സസ് ചാന്‍സലര്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവരും സന്ദര്‍ശന വേളയില്‍ ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു.