കോണ്‍ക്രീറ്റ് ഉപയോഗിച്ച് പണിയുന്ന ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടം (ഖുബ്ബ) ജിദ്ദയില്‍ പണി പൂര്‍ത്തിയാവുന്നു
ജിദ്ദ: ജിദ്ദ സൂപ്പര്‍ ഡോം’ എന്ന പേരില്‍ ഉയരുന്ന താഴികക്കുടം മദീന റോഡില്‍ കിങ് അബ്ദുല്ല അന്താരാഷ്ട്ര സ്റ്റേഡിയത്തിനടുത്തായാണ് ഉയരുന്നത്.തൂണുകളില്ലാതെ മേല്‍ക്കൂര മാത്രമായി പണിയുന്ന താഴികക്കുടത്തിെന്റ വിസ്തീര്‍ണം 34,000 ചതുരശ്ര മീറ്ററാണ്. ഇതിെന്റ ഉയരം 46 മീറ്ററും വ്യാസം 210 മീറ്ററുമാണ്.നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് താഴികക്കുടം എന്ന ഗിന്നസ് റെക്കോഡുള്ളത് ടോക്യോയിലെ ഡോമിനാണ്. ഇതിെന്റ വ്യാസം 206 മീറ്റര്‍ ആണ്.ജിദ്ദയില്‍തന്നെ നേരത്തേ ഈ ഇനത്തില്‍ മറ്റൊരു താഴികക്കുടം നിലവിലുണ്ട്. ‘ജിദ്ദ ഡോം’ എന്ന പേരില്‍ ഷറഫിയ ഡിസ്ട്രിക്ടില്‍ കിങ് ഫഹദ് റോഡും ഫലസ്തീന് റോഡും സന്ധിക്കുന്ന പ്രദേശത്ത് 1978ല്‍ ഒരു ആര്‍ട്ട് ഗാലറിയായി സ്ഥാപിക്കപ്പെട്ടതാണിത്. അന്നുമുതല്‍ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സൃഷ്ടികള്‍ ഇതിനകത്ത് പ്രദര്‍ശിപ്പിച്ചുവരുന്നു. 1500 ചതുരശ്ര മീറ്ററാണ് ഇതിെന്റ വിസ്തീര്‍ണം.