ദോഹ: വന്ദേ ഭാരത് മിഷനില്‍ ദുബൈയില്‍നിന്ന് പോയ വിമാനമാണ് അപകടത്തില്‍പെട്ടത്.18 പേരാണ് മരിച്ചത്. കോവിഡ് പ്രതിസന്ധിയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും നിരവധി വിമാനങ്ങളാണ് കേരളത്തിലേക്ക് പോയത്.വിവിധ തരത്തിലുള്ള പ്രയാസങ്ങളും ദുരിതങ്ങളും താണ്ടിയാണ് ഓരോ പ്രവാസിയും വിമാനങ്ങളില്‍ നാടണഞ്ഞത്. നാടണഞ്ഞതിലുള്ള സന്തോഷം നിമിഷനേരം കൊണ്ടുതന്നെ വേദനക്ക് വഴിമാറുകയായിരുന്നു കരിപ്പൂര്‍ ദുരന്തത്തില്‍. ഖത്തറില്‍നിന്ന് നിരവധി വിമാനങ്ങളാണ് ഇതിനകം വന്ദേ ഭാരത് പദ്ധതിയില്‍ പ്രവാസികളെയുംകൊണ്ട് നാടണഞ്ഞിരിക്കുന്നത്. മിക്ക പ്രവാസി സംഘടനകളും വിമാനം ചാര്‍ട്ടര്‍ ചെയ്തും പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു.വിമാനം ഏര്‍പ്പാടാക്കിയവര്‍ക്ക് ആശ്വാസത്തിെന്റയും സന്തോഷത്തിെന്റയും സന്ദേശം ൈകമാറിയാണ് പ്രവാസികള്‍ നാട്ടിലേക്ക് യാത്രയായത്. പലവിധ പ്രയാസങ്ങളും പിന്നിട്ട് നാടണയാനുള്ള കൊതിയോടെ ആശ്വാസതീരെത്തത്തിയവരാണ് കരിപ്പൂരില്‍ ദുരന്തത്തില്‍പെട്ടത്. കരിപ്പൂര്‍ ദുരന്തത്തില്‍ 18 പേര് മരിച്ചതിലും നിരവധി പേര്‍ക്ക് പരിക്കേറ്റതിലും പ്രവാസലോകമൊന്നടങ്കം തേങ്ങുകയാണ്.സമൂഹ മാധ്യമങ്ങളില്‍ നിറയെ പ്രാര്‍ഥനകളാണ്. കരിപ്പൂരിലെ നാട്ടുകാര്‍ കാണിച്ച സേവനത്തിന്‍െറ മഹിമയും എല്ലായിടത്തും നിറഞ്ഞുനില്ക്കുന്നു. അതേസമയം, ദുരന്തത്തിന്‍െറ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനുനേരെ ചിലര്‍ എതിര്‍പ്പുയര്‍ത്തുന്നത് കരുതിക്കൂട്ടിയാണെന്ന് പ്രവാസികള്‍ ആരോപിക്കുന്നു. ഏറെക്കാലം വലിയ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കാതെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തിച്ചിരുന്നത്. അധികൃതരുെട അവഗണന കാലാകാലമായി നേരിടുന്ന വിമാനത്താവളം കൂടിയാണിത്. ദുരന്തത്തിന്‍െറ യഥാര്‍ഥ കാരണം കണ്ടെത്തുന്നതുവരെ വിമാനത്താവളത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ ഉണ്ടാകരുതെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു.ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍െറ മാനദണ്ഡമനുസരിച്ചാണ് അമേരിക്കയിലേതൊഴിച്ച് ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നത്. അവരുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ എവിടെയും ടേബ്ള്‍ ടോപ് എന്നൊരു പ്രയോഗമില്ല. എന്നിട്ടും കരിപ്പൂരില്‍ ടേബിള്‍ ടോപ് റണ്‍വേ ആയതിനാലാണ് ദുരന്തം സംഭവിച്ചത് എന്നമട്ടില്‍ ചിലര്‍ ബോധപൂര്‍വം കുപ്രചാരണം നടത്തുകയാണ്.ലാന്‍ഡിങ്ങുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളാണോ ദുരന്തകാരണമെന്ന കാര്യവും ഇനി അന്വേഷണത്തില്‍ െതളിയേണ്ടതാണ്. അതിനും മുേമ്ബ കരിപ്പൂരിനെതിരെയുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു.
ഇസ്ലാഹി സെന്റര്‍
പ്രവാസികള്‍ക്ക് നടുക്കമുണ്ടാക്കിയ, മലയാളക്കരയെ കണ്ണീരിലാഴ്ത്തിയ കരിപ്പൂര്‍ വിമാനാപകടത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറിേയറ്റ് അനുശോചിച്ചു.
ഒട്ടേറെ പ്രതീക്ഷയോടെ നാടണയാനിരിക്കെ ദുഃഖത്തിലേക്ക് വീണ കുടുംബങ്ങള്‍ക്കു ദൈവം ക്ഷമ നല്കട്ടെയെന്ന് സംഘടന പറഞ്ഞു. അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യോപചാരമര്പ്പിക്കുന്നതായും പ്രസിഡന്റ് യു. ഹുസൈന് മുഹമ്മദ്, ജനറല്‍ സെക്രട്ടറി അന്‍ഫസ് നന്മണ്ട എന്നിവര്‍ അറിയിച്ചു.
ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കുചേരുകയാണ്.പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന് സംഘടന ആശംസിച്ചു.ദുരന്തമേഖലയില്‍ രക്ഷകരായി വന്നു ദുരന്തത്തിന്‍െറ വ്യാപ്തി കുറച്ച, അനേക ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പരിസരത്തുള്ള നാട്ടുകാരെയും സന്നദ്ധപ്രവര്‍ത്തകരെയും ഫോറം അഭിനന്ദിച്ചു.