ഖത്തറിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഹ്യൂമന്‍റൈറ്റ്സ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്നും ഖത്തറിലെ നിലവിലെ സാഹചര്യവുമായി റിപ്പോര്‍ട്ട് ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്നും ഖത്തര്‍ ഗവണ്‍മെന്‍റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു
തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട കേസുകള്‍ വളരെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജി.സി.ഒ വ്യക്തമാക്കി. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പുതിയ നിയമനിര്‍മാണങ്ങളും നിയമ പരിഷ്കാരങ്ങളും ഭേദഗതിയും മികച്ച തൊഴില്‍ അന്തരീക്ഷമാണ് ഖത്തറിലെത്തുന്നവര്‍ക്ക് നല്‍കുന്നത്.റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനും പുറത്തുവിടുന്നതിനും മുമ്ബായി ഖത്തര്‍ സര്‍ക്കാറുമായി ബന്ധപ്പെടേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും ജി.സി.ഒ വ്യക്തമാക്കി.തൊഴിലാളികളുടെ ഏത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഹ്യൂമന്‍റൈറ്റ്സ് വാച്ചുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ തയാറാണ്. മറ്റു എന്‍.ജി.ഒകളുമായും ഖത്തര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചു വരുകയാണ്.ഹ്യൂമന്‍റൈറ്റ്സ് വാച്ചിെന്റ റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്നങ്ങള്‍ നേരത്തേതന്നെ പരിഹരിച്ചതാണ്. ചിലതില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഗവണ്‍മെന്‍റ് കമ്യൂണിക്കേഷന്‍ ഓഫിസ് ചൂണ്ടിക്കാട്ടി.തൊഴിലാളികളുെട സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഖത്തര്‍ വന്‍ നടപടികളാണ് സ്വീകരിച്ചുവരുന്നത്. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളിലെ ലംഘനങ്ങള്‍ കുറ്റകൃത്യമാക്കിയും വേതനം കൃത്യമായി നല്‍കാത്തതിന് പിഴ തുക വര്‍ധിപ്പിച്ചുമുള്ള കരട് നിയമ ഭേദഗതിക്ക് ഈയടുത്ത് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 2004ലെ 14ാം നമ്ബര്‍ നിയമത്തിലെ വകുപ്പുകളിലെ ഭേദഗതിയാണ് വരുന്നത്.തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെയും ക്യാമ്ബുകളിലെയും ആരോഗ്യ സുരക്ഷാ വ്യവസ്ഥകളും മാനദണ്ഡങ്ങളും കൂടുതല്‍ കര്‍ശനമാക്കുന്നതിനും തൊഴിലാളികളുടെ സാമ്ബത്തിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കുന്നതിനും വേതന കുടിശ്ശിക ഇല്ലാതാക്കുന്നതിനും പുതിയ നിയമഭേദഗതി അനുശാസിക്കുന്നുണ്ട്. നിയമലംഘകര്‍ക്ക് പിഴത്തുക വര്‍ധിപ്പിക്കും. ഏത് തരം നിയമലംഘനങ്ങളും ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കുമെന്നും കരട് നിയമത്തില്‍ പറയുന്നുണ്ട്.2022 ലോകകപ്പിന്‍െറ വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തൊഴിലാളികളുെട കാര്യത്തില്‍ തൊഴില്‍ മന്ത്രാലയം മികച്ച നടപടികളാണ് സ്വീകരിക്കുന്നത്. ലോകകപ്പുമായും അതുമായി ബന്ധപ്പെട്ടും മറ്റും നൂറുകണക്കിന് അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് രാജ്യത്തിെന്റ മുക്കുമൂലകളില്‍ നടക്കുന്നത്. ഇതിെന്റയെല്ലാം പിന്നില്‍ ലക്ഷക്കണക്കിന് തൊഴിലാളികളുടെ അധ്വാനവും വിയര്‍പ്പുമുണ്ട്. സാധാരണ കുടുംബങ്ങളില്‍നിന്നെത്തുന്ന ലോകത്തിെന്റ വിവിധ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ അവര്‍. അവര്‍ക്ക് മാന്യമായ കൂലിയും തൊഴില്‍-താമസ സൗകര്യങ്ങളും നല്‍കാത്ത കമ്ബനികളെയും ഉദ്യോഗസ്ഥരെയും കാത്തിരിക്കുന്നത് തൊഴില്‍ മന്ത്രാലയത്തിെന്റ കര്‍ശന നടപടികളാണ്.അല്‍ഷഹാനിയ മേഖലയില്‍ ഈയടുത്ത് തൊഴിലാളികള്‍ സമാധാനപരമായ പണിമുടക്ക് നടത്തിയിരുന്നു. ഈ വര്‍ഷം മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ വേതനം തൊഴിലുടമകള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണിത്. മന്ത്രാലയം ഉടന്‍ അന്വേഷണം തുടങ്ങുകയും സംശയാസ്പദമായ രണ്ടു കമ്ബനികളുടെയും അംഗീകൃത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.പലവിധ കാരണങ്ങളാല്‍ കമ്ബനി മാസങ്ങളായി തൊഴിലാളികള്‍ക്ക് വേതനം നല്‍കിയിരുന്നില്ലെന്ന് വ്യക്തമായിരുന്നു.പിന്നീട് എല്ലാ തൊഴിലാളികളുടെയും ശേഷിക്കുന്ന വേതനം പൂര്‍ണമായും വേതന സംരക്ഷണ സംവിധാനം (ഡ.ബ്ല്യൂ.പി.എസ് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം) മുഖേന ഇൗ കമ്ബനികള്‍ നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് നല്‍കുന്നുണ്ടെന്നും വേതന കുടിശ്ശിക വ്യവസ്ഥാപിതമായി തീര്‍പ്പാക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിന് വേതന സംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ഗവണ്‍മെന്‍റ് കമ്യൂണിക്കേഷന്‍ ഓഫിസ് പറയുന്നു.ഖത്തര്‍ സര്‍ക്കാര്‍ നടപ്പാക്കിയ വേതന സംരക്ഷണ സംവിധാനം (ഡബ്ല്യൂ.പി.എസ്) എല്ലാ കമ്ബനികളും കര്‍ശനമായി പാലിക്കണമെന്ന് ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ഡബ്ല്യൂ.പി.എസ് നിയമം പാലിക്കാന്‍ എല്ലാ കമ്ബനികളും ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം കമ്ബനികള്‍ ശക്തമായ നടപടികള്‍ക്ക് വിധേയമാകും. കമ്ബനികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് തൊഴിലാളികളുടെ ശമ്ബള വിതരണം മന്ത്രാലയം കൃത്യമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.തുടര്‍ച്ചയായി രണ്ടു മാസം തൊഴിലാളികള്‍ക്ക് ശമ്ബളം നല്കാതിരുന്നാല് ശമ്ബളപ്പട്ടികയിലെ ഒരോ തൊഴിലാളിക്കനുസരിച്ച് 3000 ഖത്തര്‍ റിയാല്‍ പിഴ അടക്കേണ്ടിവരും.