ചുരുളന്‍ മുടിയില്‍ നല്ല സ്‌റ്റൈലിഷായി ആരാധകരുടെ സ്‌റ്റൈല്‍ മന്നന്‍ അല്ലു അര്‍ജുന്‍

0

ചുരുളന്‍ മുടിയില്‍ സ്‌റ്റൈലിഷായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രം ആരാധകരുമായി പങ്കുവെയ്ക്കുന്നത്.അല്ലുവിന്റെ പുതിയ ചിത്രം ‘പുഷ്പ’യിലെ ഗെറ്റപ്പാണ് ഇതെന്നാണ് സൂചന. അഞ്ച് ഭാഷകളിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന്‍ സുകുമാറും അല്ലുവും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പീറ്റര്‍ ഹെയ്‌നും കൂടാതെ ഇന്റര്‍നാഷണല്‍ സ്റ്റണ്ട്മാനും ചേര്‍ന്നാണ് ചേസിംഗ് സീന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്.

നേരത്തെ തെലുങ്ക് താരം നിഹാരിക കൊനിഡെല്ലയുടെ വിവാഹത്തിനും സൂപ്പര്‍ ലുക്കില്‍ താരം എത്തിയിരുന്നു. പാന്റ്സും ഷര്‍ട്ടും ധരിച്ച്‌ ഇന്‍ ചെയ്ത് അതീവ സ്‌റ്റൈലിഷ് ആയിട്ടായിരുന്നു അന്ന് ചിത്രത്തില്‍ അല്ലു പ്രത്യക്ഷപ്പെട്ടത്. സിനിമാ തിരക്കുകള്‍ക്കിടയിലും അല്ലു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

 

You might also like

Leave A Reply

Your email address will not be published.