ചെള്ളുകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ഒരു തരം വൈറസാണ് പുതിയ രോഗകാരി. ചൈനയില്‍ അറുപതോളം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഏഴ് പേര്‍ മരിക്കുകയും ചെയ്തു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാല്‍ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ മാധ്യമം മുന്നറിയിപ്പ് നല്‍കി.കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് പുതിയ വൈറസ് ബാധയുടെ 37 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജിയാങ്സുവിന്റെ തലസ്ഥാനമായ നാന്‍ജിങ്ങില്‍ നിന്നുള്ള ഒരു സ്ത്രീയിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. വൈറസ് ബാധിച്ച ഇവര്‍ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്.പരിശോധനയില്‍ ഇവരില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ രോഗമുക്തയായി ആശുപത്രി വിട്ടു. പിന്നീട്, അന്‍ഹുയി പ്രവിശ്യയില്‍ 23 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ജിയാങ്‌സുവിലും അന്‍ഹുയിലുമായാണ് ഏഴ് പേര്‍ മരിച്ചത്.