ജര്‍മന്‍ സംഘമായ ലൈപ്സിഗിനെ തകര്‍ത്ത് പാരീ സാന്‍ ഷെര്‍മയ്ന്‍ യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഫൈനലില്‍
ആദ്യ സെമിയില്‍ ലെപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പിഎസ്ജി തോല്പിച്ചു. ചരിത്രത്തിലാദ്യമായാണ് പിഎസ്ജി ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ എത്തുന്നത്.എയ്ഞ്ചല്‍ ഡി മരിയയുടെ ഗംഭീര പ്രകടനമാണ് പിഎസ്ജിയെ ഫൈനലിലേക്ക് നയിച്ചത്. കിലിയന്‍ എംബാപ്പേ ഫസ്റ്റ് ഇലവനില്‍ തിരികെയെത്തിയപ്പോള്‍ തുടക്കംമുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു ഫ്രഞ്ച് ചാമ്ബ്യന്മാര്. പതിമൂന്നാം മിനിറ്റില്‍ മാര്‍ക്വീഞ്ഞോസിലൂടെ പിഎസ്ജി ആദ്യ ഗോള്‍ നേടി. 42-ാം മിനിറ്റില്‍ ലെപ്സിഗ് ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് പിഎസ്ജിക്ക് രണ്ടാം ഗോള്‍ നേടിയത് ഡി മരിയയായിരുന്നു. നെയ്മറിന്റെ ഫ്ലിക്ക് പാസ് സ്വീകരിച്ച് ഒരു ടാപിന്നിലൂടെ ഡി മറിയ ഗോള്‍ നേടി. 56-ാം ഡി മരിയയുടെ ക്രോസില്‍ നിന്ന് യുവാന്‍ ബെര്‍നറ്റ് പിഎസ്ജിക്ക് വേണ്ടി മൂന്നാം ഗോള്‍ നേടി.
ഫൈനലില്‍ ബയേണ്‍ മ്യൂണിക്ക്-ലിയോണ്‍ സെമി മത്സരത്തിലെ വിജയികളെ പിഎസ്ജി നേരിടും.