ഇടപാട് ചൈനീസ് സര്‍ക്കാര്‍ തടയുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇതിനായി ടിക് ടോകിന്‍െറ ഉടമസ്ഥരായ ബെറ്റ്ഡാന്സിന് മേല്‍ ചൈന സമര്‍ദ്ദം ശക്തമാക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ചൈനീസ് ടെക്നോളജി കമ്ബനിയെ മോഷ്ടിക്കാന്‍ യു.എസിനെ അനുവദിക്കില്ലെന്നാണ് സര്‍ക്കാറിന്‍െറ നിലപാട്. കമ്യൂണിസ്റ്റ് ഭരണകൂടത്തെ എതിര്‍ക്കാന്‍ യു.എസിന് മുന്നില്‍ മറ്റ് നിരവധി വഴികളുണ്ടെന്നും ചൈനീസ് പത്രത്തിലെഴുതിയ മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.ടിക് ടോകിന്‍െറ ഓഹരികള്‍ യു.എസ് കമ്ബനി വാങ്ങുകയാണെങ്കില്‍ അത് സെപ്റ്റംബര്‍ 15നകം വേണമെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലെങ്കില്‍ ടിക് ടോക് അടച്ചു പൂട്ടുമെന്നായിരുന്നു ട്രംപിന്‍െറ ഭീഷണി. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ചൈന നിലപാട് വ്യക്തമാക്കിയത്.