വൃത്തി പാഠങ്ങളില്‍ പ്രധാനപ്പെട്ടതും, ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന ഒന്നാണ് കുളി. ചില പ്രത്യേക രീതികളില്‍ കുളിയ്ക്കുന്നത് ആരോഗ്യവും ചില പ്രത്യേക രീതികളില്‍ കുളിയ്ക്കുന്നത് അനാരോഗ്യവും നല്‍കുന്നു. ചിലര്‍ കുളിക്കാന്‍ തണുത്ത വെള്ളവും, ചിലര്‍ ചൂട് വെള്ളവും ഉപയോഗിക്കുന്നു. ഇതിന്റെ പിന്നില്‍ കാലാവസ്‌ഥ, പ്രായം തുടങ്ങിയവ ഉള്‍പ്പെടുന്നു. തണുത്ത കാലാവസ്ഥയെങ്കില്‍,ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നവരുണ്ട്. ഒപ്പം ഇളം ചൂടുവെള്ളത്തിലെ കുളി ആരോഗ്യദായകവും ഉന്മേഷദായകവുമാണ്. പക്ഷെ ചിലരെങ്കിലും സാധാരണയായി ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്താണ് കുളിയ്ക്കുക. എന്നാല്‍ ഇതിനു പിന്നില്‍ പറയുന്ന ഒരു കാര്യം ഇത്തരത്തില്‍ കുളിക്കുന്നത് അനാരോഗ്യമെന്നാണ് പറയുന്നത്.ഇതെങ്ങെ പിന്നിലുള്ള ചില വാസ്തവങ്ങളെ കുറിച്ചറിയാം നമുക്ക്. ചൂടുകാലത്ത് തണുത്ത വെള്ളത്തിലും തണുത്ത കാലത്ത് ചൂടുവെള്ളത്തിലും കുളിയ്ക്കുന്നവരുണ്ട്. ചിലര്‍ തണുത്ത കാലത്ത് ഏറെ ചൂടുള്ള വെള്ളത്തിലും കുളിക്കും. എന്നാല്‍ അന്തരീക്ഷത്തിലെ താപനിലയുമായി ചേര്‍ന്നു നില്‍ക്കുന്ന വെള്ളത്തില്‍ കുളിയ്ക്കുകയെന്നതാണ് ഏറെ ആരോഗ്യകരം. അതായത് ചൂടുള്ള വെള്ളത്തിലും കൂടുതല്‍ തണുപ്പുള്ള വെള്ളത്തിലും കുളി നല്ലതല്ല. തണുപ്പാറിയ വെള്ളമാണ് കൂടുതല്‍ നല്ലത്. മാത്രമല്ല കൂടുതല്‍ ചൂടു വെള്ളത്തിലും തണുത്ത വെള്ളത്തിലും കുളിയ്ക്കുന്നത് ചര്‍മത്തിനും നല്ലതല്ല. രണ്ടു രീതിയിലുള്ള വെള്ളത്തില്‍ കുളിക്കുന്നത് കൊണ്ട് തെറ്റില്ല പക്ഷെ അന്തരീക്ഷവും നമ്മുടെ ശരീരത്തിലെ താപനിലയുമായി സന്തുലനമുണ്ടാകണം അത് വഴി എന്നതാണ് സത്യം.നമ്മുടെ ശരീരത്തിന്റെ താപനിലയുമായി ചേര്‍ന്നു പോകുന്ന വെള്ളം തന്നെയാണ് കൂടുതല്‍ ആരോഗ്യകരം. കുട്ടികളെ കുളിപ്പിയ്ക്കുമ്ബോള്‍,ഒന്നോ രണ്ടോ ഡിഗ്രി അന്തരീക്ഷത്തേക്കാള്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഉപയോഗിക്കുക. അതുപോലെ തന്നെ കൂടുതല്‍ നേരമെടുക്കു കുളിയ്ക്കുന്നതും, ദേഹത്തു കൂടുതല്‍ നേരം വെളളമൊഴിയ്ക്കുന്നതും,നല്ലതല്ല. കൂടിയത് 40 മിനിറ്റെടുത്തു കുളിയ്ക്കുക.എണ്ണ തേച്ചു കുളിയ്ക്കുന്നത് ഏറെ നല്ലതാണ്. എള്ളെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിയ്ക്കാം. തലയില്‍ വെള്ളമൊഴിച്ച് വല്ലാതെ ശക്തിയായി തുവര്‍ത്തുന്നത് മുടി പോകാന്‍ ഇടയാക്കും. കുളിയ്ക്കുമ്ബോള്‍ ശരീര ഭാഗങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം ചെവിയുടെ ഉള്‍വശം, ചെവിയുടെ പുറംഭാഗം, കഴുത്തിന്റെ മുന്‍ഭാഗവും പുറകും, മൂക്കിനുള്‍വശം എന്നിവ നല്ലപോലെ വൃത്തിയാക്കുക. ഇതു പോലെ പൊക്കിളിലും തുടയിടുക്കിലുമൊന്നും അമിതമായി സോപ്പുപയോഗിയ്ക്കരുത്.