ജൂലൈ ഏഴു മുതല്‍ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്തപ്പോള്‍ ദിനംപ്രതി സന്ദര്‍ശകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.കോവിഡ് 19 യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശപ്രകാരമാണ് ദുബായ് വീണ്ടും സന്ദര്‍ശക വീസകള്‍ അനുവദിച്ചുതുടങ്ങിയതും സന്ദര്‍ശകരെ സ്വീകരിക്കാന്‍ തുടങ്ങിയതും.ദുബായ് വിമാനത്താവളം ഇപ്പോള്‍ പ്രതിദിനം ചുരുങ്ങിയത് 20,000 ലേറെ സന്ദര്‍ശകരെ രാജ്യത്തേയ്ക്ക് വരവേറ്റു കൊണ്ടിരിക്കുന്നു. അഞ്ചു മാസം മുന്‍പ് ഏതാണ്ട് 500ല്‍ താഴെ യാത്രക്കാര്‍ മാത്രമായിരുന്നു എത്തിയിരുന്നത്. വിമാനത്താവളത്തിലെ സുഗമമായ നടപടിക്രമങ്ങള്‍ യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഏറെ കുറച്ചു. ഇവരുടെ വേഗത്തിലുള്ള എമിഗ്രേഷന്‍ നടപടികള്‍ക്ക് 15 പ്രത്യേക കൗണ്ടറുകളാണ് സജ്ജമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.