നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ ഇനി വിസ്തരിക്കാനുള്ള 200ഓളം സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ ഇന്ന് കോടതിക്ക് കൈമാറും

0

ഇരയായ നടിയെ 13-ദിവസമാണ് പ്രതിഭാഗം ക്രോസ് വിസ്താരം ചെയ്തത്. ദിലീപിന് നടിയോടുള്ള വ്യക്തി വിരോധമായിരുന്നു കൃത്യത്തിനു കാരണമെന്ന സാക്ഷിമൊഴികള്‍ പ്രോസിക്യൂഷന് അനുകൂലമായി ലഭിച്ചെന്നാണ് സൂചന.ലോക്ക്ഡൗണും കൊവിഡും നിരവധി തടസ്സങ്ങള്‍ ഉണ്ടാക്കിയെങ്കിലും ദിലീപ് ഉള്‍പ്പെട്ട കേസില്‍ ജനുവരിയോടെ വിധി പറയാനാണ് സുപ്രീം കോടതി നല്‍കിയ ആദ്യശാസനം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ കേസിന്റെ വിധി എന്താകുമെന്ന ആകാംഷയിലാണ് സിനിമ ലോകവും കേരളവും. മഞ്ജു വാര്യരുടെ ഈ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ മുതല്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച്‌ ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ചകള്‍ ഉണ്ടായി.എന്നാല്‍ സുനില്‍ കുമാര്‍ അടക്കം 7 പ്രതികളെ ഉള്‍പ്പെടുത്തി ആദ്യ കുറ്റപത്രം പൊലീസ് നല്‍കിയപ്പോള്‍ കേസ് അവസാനിച്ചെന്നായിരുന്നു ഏവരും കരുതിയത്. പക്ഷെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂണ്‍ 28-നായിരുന്നു ദിലീപിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചത്. ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടതോടെ ആലുവ പോലീസ് ക്ലബിന് മുന്നില്‍ സിനിമാക്കാരുടെ ഒഴുക്കായി. ഒടുവില്‍ പോലീസ് ദിലീപിനെ വിട്ടയച്ചെങ്കിലും ജൂലൈ 10-ന് വൈകിട്ട് കേസില്‍ ദിലീപ് അറസ്റ്റിലായി.സിനിമ കഥയെ വെല്ലുന്ന ബലാത്സംഗ കേസില്‍ ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ആണ് ദിലീപ് പുറത്തിറങ്ങിയത്. 2017നവംബറില്‍ കുറ്റപത്രം നല്‍കിയ കേസില്‍ വിചാരണ തുടങ്ങാന്‍ 2020ജനുവരി വരെ കാത്തിരിക്കേണ്ടി വന്നു.ഇതിനിടെ 21ലേറെ ഹര്‍ജികള്‍ ദിലീപും കൂട്ട് പ്രതികളും വിവിധ കോടതിയില്‍ നല്‍കിയെങ്കിലും പലതും കോടതി തള്ളി.

You might also like
Leave A Reply

Your email address will not be published.