നല്ല വിരിഞ്ഞ കണ്‍പീലികള്‍ ഉള്ളത് നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട കണ്‍പീലികള്‍ വളരണോ? എങ്കില്‍ ഇവ ശീലമാക്കൂ
എന്നാല്‍ കണ്‍പീലി ഇല്ലാത്തവരാണെങ്കിലോ? ഇതിനായി വിപണിയില്‍ ധാരാളം മാര്‍ഗ്ഗങ്ങള്‍ ഉണ്ട് ഇതിനു പരിഹാരമായി. കണ്‍പീലികളുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് ഒന്നിലധികം വഴികളുണ്ട്. നിങ്ങള്‍ക്ക് അവശ്യ എണ്ണകള്‍ ഉപയോഗിക്കാനും കണ്‌പോളകള്‍ മസാജ് ചെയ്യാനും മേക്കപ്പില്‍ നിന്ന് ഇടവേള നല്‍കാനും എല്ലാം ഇതിലൂടെ കഴിയും. മാത്രമുള്ള ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് കണ്‍പീലിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നതാണ്. കണ്‍പീലികള്‍ക്ക് ആവശ്യമായ വിറ്റാമിനുകള്‍ നിങ്ങളുടെ ശരീരത്തിന് നല്‍കുന്നതിന് ഏറ്റവും സഹായിക്കുന്നത് ഭക്ഷണങ്ങള്‍ തന്നെയാണ്. അതിലൊരു ആഹാരമാണ് മുട്ട.മുട്ടയില്‍ പ്രോട്ടീന്‍ വളരെയധികം കൂടുതലാണ്. മുടിയും കണ്‍പീലികളും കെരാറ്റിന്‍ അടങ്ങിയതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ശരിയായ അളവിലുള്ള അമിനോ ആസിഡുകള്‍ കെരാറ്റിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ കണ്‍പീലികള്‍ ശക്തവും നീളമുള്ളതുമാക്കി മാറ്റുന്നുണ്ട്.മറ്റൊന്നാണ് കശുവണ്ടിപരിപ്പ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ച ഒന്ന് തന്നെയാണ്. ഇത് കൂടാതെ വിറ്റാമിന്‍ ഇ യുമായി ഫാറ്റി ആസിഡുകള്‍ രക്തവും ഓക്‌സിജനും രോമകൂപങ്ങളിലേക്ക് എത്തിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പുരികത്തെ കൂടുതല്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും കൂടുതല്‍ വേഗത്തില്‍ വളരാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളുമാണ് മറ്റൊരു വിഭാഗം.പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. കാരണം പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കണ്‍പീലികളുടെ വളര്‍ച്ചയ്ക്കും കൊളാജന്‍ ഉല്‍പാദനത്തിനും ഗുണം ചെയ്യുന്നു. അതുപോലെ തന്നെയുള്ള മറ്റൊന്നാണ് കൂണ്‍. വിറ്റാമിന്‍ ബി 3 യുടെ വിലപ്പെട്ട ഉറവിടമാണ് കൂണ്‍. കൂണ്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും കെരാറ്റിന്‍ ഉല്‍പാദനത്തില്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി 3 കണ്‍പീലികളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും വരണ്ടതും പൊട്ടുന്നതുമായ പീലികളെ ഒഴിവാക്കുകയും ചെയ്യുന്നു. മറ്റൊന്നാണ് ബീന്‍സ്. ബീന്‍സില്‍ വിറ്റാമിന്‍ എച്ച്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതില്‍ വിറ്റാമിന്‍ എച്ച് നിങ്ങളുടെ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും, കണ്‍പീലി കട്ടിയുള്ളതായി കാണുകയും, വരണ്ടതും വീഴാതിരിക്കുന്നതിനും സഹായിക്കുന്നു. അനഗ്നെ നമ്മടെ ദൈനം ദിന ജീവിതത്തില്‍ ഇവയൊക്കെ ഏറെ പ്രാധാന്യം അര്‍ഹിക്കേണ്ട ഒന്ന് തന്നെയാണ്.