നിത്യേന നിരന്തരം തകർന്നടിഞ്ഞ ടൂറിസം മേഖലയ്ക്ക് അടിയന്തിര സർക്കാർ സഹായം നൽകണം

0

ഇ എം നജീബ് പ്രസിഡൻറ് സജീവ് കുറുപ്പ് ജനറൽ സെക്രട്ടറി

കേരളത്തിലെ ഏറ്റവും വലിയ വ്യവസായമേഖലയും സംസ്ഥാനത്തിന്റെ
മൊത്ത വരുമാനത്തിൽ 12% സംഭാവന ചെയ്യുന്നതും കഴിഞ്ഞ സാമ്പത്തിക
വര്‍ഷം 45000 കോടി വരുമാനവും 20 ലക്ഷത്തിൽ അധികം പേർക്ക് തൊഴിൽ
നൽകുന്നതുമായ വിനോദ സഞ്ചാര മേഖല കൊറോണ മഹാമാരി മൂലം ഉണ്ടായ
ആഗ�ോള പ്രതിസന്ധിയും യാത്രാനിയന്ത്രണങ്ങളും രാജ്യത്തെ ലോക്ക് ഡ�ൌൺ
കാരണവും ഗുരുതരമായ അതിജീവന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകു
ന്നതെന്ന് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി അഭിപ്രായപ്പെട്ടു.
മരണാസന്നമായി കിടക്കുന്ന ഈ മേഖലയുടെ പുനരുജ്ജീവനത്തിനായി അടി
യന്തിരമായി സാമ്പത്തിക ഉത്തേജന പാക്കേജ് നടപ്പിലാക്കാൻ സംഘടന സർ
ക്കാരിനോടാവശ്യപ്പെട്ടു. കേരളത്തിൽ വിവിധ ടൂറിസം രംഗങ്ങളിലായി പ്രവർ
ത്തിക്കുന്ന 35 സംഘടനകൾ ചേർന്ന് രൂപം കൊടുത്ത കോൺഫെഡറേഷൻ
ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി അടുത്ത വർഷത്തെ ഭാരവാഹികളെ തിരഞ്ഞടു
ത്തു കൊണ്ട് പുനഃസംഘടിപ്പിച്ചു.
എയർ ട്രാവൽ എന്റർപ്രൈസസ് ഗ്രൂപ്പ് ചെയർമാനും ഇന്ത്യൻ അസോസിയേ
ഷൻ ഓഫ് ടൂർ ഓപ്പറേറ്റർസ് ദേശിയ സീനിയർ വൈസ് പ്രസിഡന്റുമായ ഇ. എം.
നജീബിനെവീണ്ടും പ്രസിഡന്റായും കേരള ആയുർവേദ പ്രൊമോഷൻ സൊസൈറ്റി
പ്രസിഡന്റ് സജീവ് കുറുപ്പ് ( എം ഡി , ആയുർവേദ മന, തൃശ്ശൂർ ) ജനറൽ സെക്രട്ട
റിയും കേരള ക്ലാസിഫൈഡ് ആൻഡ് അപ്രൂവ്ഡ് ഹോട്ടൽസ് പ്രസിഡന്റ് ജി
ഗ�ോപിനാഥ് ( എം ഡി, ബി ടി എച് സരോവരം കൊച്ചി) ഖജാൻജിയും ആയ 65
അംഗ പുതിയ കാര്യനിര്‍വഹണ സമിതിയും അധികാരമേറ്റു.
നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞ 6 മാസമായി അടഞ്ഞു കിടക്കുന്ന കേര
ളത്തിലെ മുഴുവൻ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ, ആയുർവേദ
സെന്ററുകൾ, ഹോം സ്റ്റേകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുമാർ, സാഹസിക
വിനോദ സഞ്ചാര മേഖലയിലും ഇവന്റ് മാനേജ്‌മെന്റ് രംഗത്തും പ്രവർത്തിക്കുന്നവർ
തൊട്ട് ചെറുതും ഇടത്തരവും വലുതുമായി 30000 ത്തോളം വരുന്ന ടൂറിസം സംരംഭ
കർ ചരിത്രത്തിൽ ഇല്ലാത്തവിധം പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്ന
തെന്ന് സി കെ ടി ഐ പ്രസിഡന്റ് ഇ എം നജീബ് പറഞ സംരംഭകരിൽ ചിലരും പരിചയ സമ്പന്നരും ഉന്നത വിദ്യാഭ്യാസ യോഗ്യതയു
ള്ളവരുമായ ജീവനക്കാരിൽ ഭൂരിപക്ഷവും നിത്യവൃത്തിക്കായി, ടൂറിസം രംഗം ഒഴി
വാക്കി മറ്റുപല കച്ചവടത്തിലേക്കും തൊഴിലിലേക്കും മാറി പോകുന്നത് ഭാവിയിൽ
ഈ മേഖലയ്ക്ക് വലിയ തിരിച്ചടി നേരിടുന്നതിന് കാരണമാകുമെന്ന് ആശങ്കപ്പെടു
ന്നതായും നജീബ് കൂട്ടിച്ചേർത്തു.
ആദ്യ മൂന്നുമാസം ശമ്പളം കൊടുക്കാൻ സാധിച്ചെങ്കിലും ബഹുഭൂരിപക്ഷം പേരും
ബാങ്ക് ലോൺ എടുത്തു സംരംഭകത്വത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ആയതിനാൽ
ഇപ്പോൾ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ എത്തിച്ചേർന്ന അവ
സ്ഥയാണ് കോവിഡ് പ്രതിസന്ധിമൂലം സംജാതമായത്. ആഗ�ോളതലത്തിൽ
നമ്മുടെ പ്രധാനപ്പെട്ട വിപണികളായ യൂറോപ്പ്, ഇംഗ്ലണ്ട്, ഗൾഫ് രാജ്യങ്ങൾ
എന്നിവിടങ്ങളിൽ എല്ലാം കർശന നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ,
അന്താരാഷ്ട്ര വിമാന സര്‍വീസുകൾ പോലും ഇനിയും അനിശ്ചിതമായി തുടരുന്ന
അവസ്ഥയിൽ അടിയന്തിര സാമ്പത്തിക സഹായം സർക്കാർ ഈ മേഖലയ്ക്ക് പ്ര
ഖ്യാപിച്ചില്ലെങ്കിൽ കേരളത്തിന് ഏറ്റവും കൂടുതൽ വിദേശവരുമാനം നേടിത്തരുന്ന
ഒരു മേഖല കൂടി അടച്ചു പൂട്ടേണ്ടുന്ന അവസ്ഥയാണെന്ന് ജനറൽ സെക്രട്ടറി സജീവ്
കുറുപ്പ് അഭിപ്രായപ്പെട്ടു.
നിലവിൽ കേന്ദ്രസർക്കാരും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരി
ക്കുന്ന ബാങ്ക് ലോൺ മൊറട്ടോറിയം 2021 മാർച്ച് 31 വരെ നീട്ടാനും ഇലക്ട്രിസിറ്റി
താരിഫിലെ ഫിക്സഡ് ചാർജിൽ ഇളവ് വരുത്താനും അടുത്ത ഒരു വർഷത്തേക്ക് ജി
എസ് ടി അടക്കമുള്ള ഇളവുകളും ഈ മേഖലക്കായി പ്രഖ്യാപിക്കാൻ സർക്കാർ
തയ്യാറാവണമെന്നും സി കെ ടി ഐ പൊതുയോഗം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ 2021 സെപ്തംബര്‍ ആവാതെ ടൂറിസം മേഖല
സാധാരണ നിലയിൽ തിരിച്ചെത്താൻ സാധ്യതയില്ലെന്നാണ് ഈ രംഗത്തെ വിദ
ഗ്ദ്ധർ ആഗ�ോള തലത്തിലെ ചലനങ്ങൾ നിരീക്ഷിച്ചു വിലയിരുത്തുന്നത്. അതുകൊ
ണ്ടു തന്നെ കഴിഞ്ഞ 30 വര്‍ഷംകൊണ്ട് കേരളത്തിലെ സ്വകാര്യമേഖലയും സർ
ക്കാരും തോളോടുതോൾ ചേർന്ന് പടുത്തുയർത്തിയ ഇന്ത്യയിലെ തന്നെ ഒരേ ഒരു
ടൂറിസം സൂപ്പർ ബ്രാൻഡ് ആയ കേരള ടൂറിസത്തിന്റെ നിലനിൽപ്പിനായി സര്‍ക്കാർ
അടിയന്തിര ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ, ഈ മേഖലയെ ഒരിക്കൽ കൂടി സാധാരണ
നിലയിൽ എത്തിക്കാൻ പോലും വർഷങ്ങളുടെ ശ്രമം ആവശ്യമായി വരുമെന്ന്
നജീബ് അറിയിച്ചു.
ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിൽ ടൂറിസം വീണ്ടും തുടങ്ങണമെങ്കിൽ,
ഈ മേഖലയിൽ നിന്നുള്ള മൊത്ത വരുമാനത്തിന്റെ 10 % അഥവാ 4500 കോടി
എങ്കിലും അടിയന്തിര സഹായമായി പുനരുദ്ധാരണ പാക്കേജ് എന്ന നിലയിൽ
അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രിക്കും ടൂറിസം വകുപ്പ് മന്ത്രി
ക്കും നൽകിയ നിവേദനത്തിൽ കേരളത്തിലെ മുഴുവൻ ടൂറിസം സംരംഭകരുടെയും
ജീവനക്കാരുടെയും പ്രാതിനിധ്യമുള്ള കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം
ഇൻഡസ്ട്രി ആവശ്യപ്പെടുന്നു. ഇനിയുള്ള നാളുകളിൽ ഈ മേഖലയുടെ പുനരുജ്ജീവ
നവും ശക്തിപ്പെടുത്താലും ജീവനക്കാരുടെയും സംരംഭകരുടെയും അതിജീവനവും
ആണ് പ്രാഥമിക കർത്തവ്യവും ലക്ഷ്യവുമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ
അറിയിച്ചു
ഇ. എം. നജീബ് സജീവ് കെ. വി.
പ്രസിഡന്റ് ജനറൽ സെക്രട്ടറി
98460 63767 98460 45696

President : Sri.E.M.Najeeb (IATO Kerala Chapter) Vice Presidents : Sri.Abraham George (Johny) (ADTOI), Sri.N.M.Sharafudeen
(TAAI Kerala Chapter), Sri.Sanjay Sharma (HAI), Sri.Sudheesh Kumar (Kerala Hotel & Restaurants Association), Sri.N.K.Mohammed (Malabar
Tourism Organisation) General Secretary : Sri.M.R.Narayanan (South Kerala Hoteliers Association) Secretaries : Sri.Dileep Pottamkulam
(Munnar Resorts Association), Sri.Jose Pradeep (Kerala Bar Hotels Association), Sri.V.C.Zachariah (Kerala House Boat Owners Association),
Sri.K.Raveendran (Malabar Tourism Organisation), Sri.K.V.Ravisankar (Indian Travel Forum) Treasurer : Sri.Jose Mathew (ADTOI

T.C 12/762, Law College By Lane, Barton Hill, Vanchiyoor P O, Trivandrum 695035
Phone: +91 471 3084500 Web site: http://ckti.in

pressReleaseM

You might also like
Leave A Reply

Your email address will not be published.