കുവൈത്തില്‍ എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും രാജകുടുംബാംഗങ്ങള്‍ക്ക് പ്രത്യേക ഇളവില്ലെന്നും കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പറഞ്ഞു. ദേശീയ സുരക്ഷാ വിഭാഗത്തില്‍നിന്ന് ഫയലുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും. ജനങ്ങളുടെ സ്വാതന്ത്ര്യവും സ്വകാര്യതയും പ്രധാനമാണ്. ഫയല്‍ ചോര്‍ന്ന വിഷയം താന്‍ വ്യക്തിപരമായി ശ്രദ്ധിക്കുന്നുണ്ട്.നമ്മുടെ സുരക്ഷാ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും അഭിമാനമാണ്. രാഷ്ട്രത്തിെന്റ ഭദ്രതയെ ബാധിക്കുന്നതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങള്‍. ഇത് അനുവദിക്കാനാവില്ല. ദേശീയ െഎക്യത്തിനും ഭദ്രതക്കും എതിരായ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാവരുതെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെന്റ കര്‍ശന നിര്‍ദേശമുണ്ട്. അത് പാലിക്കാന്‍ രാജ്യനിവാസികളായ ഒാരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന് ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് കൂട്ടിച്ചേര്‍ത്തു. കുവൈത്തില്‍ ദേശീയ സുരക്ഷാ മേധാവിയടക്കം ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന എട്ട് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.