നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിച്ചു

0

പരമ്ബരാഗത വള്ളങ്ങളും യന്ത്രവത്കൃത ബോട്ടുകളും കടലില്‍പ്പോയി. ലോക്ക്ഡൗണ്‍ നിയന്ത്രണവും ട്രോളിംഗ് നിരോധനവും കാരണം അഞ്ചു മാസത്തിലേറെയാണ് മത്സ്യ ബന്ധനം മുടങ്ങിയത്.
വൈകിട്ടോടെ പരമ്ബരാഗത വള്ളങ്ങളും അര്‍ദ്ധരാത്രി പിന്നിട്ട് ബോട്ടുകളും പ്രതീക്ഷയുടെ വലയുമായി കടലിലേക്ക് തിരിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് മത്സ്യബന്ധനത്തിനും വില്പനയ്ക്കും അനുമതി. വറുതിയില്‍ നട്ടം തിരിഞ്ഞ തീരദേശ ജനതയ്ക്ക് ആദ്യ യാത്രയില്‍ മോശമല്ലാത്ത കോളുകിട്ടി. എങ്കിലും കോവിഡ് കൊണ്ടുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ സമയം ഇനിയും വേണ്ടിവരും. ശക്തികുളങ്ങര ഹാര്‍ബറില്‍ വില്പന സംബന്ധിച്ച്‌ വലിയ തര്‍ക്കമുണ്ടായി. മുഴുവന്‍ മൊത്തക്കച്ചവടക്കാരും ഹാര്‍ബറില്‍ പ്രവേശനം ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് വഴിവച്ചത്. 300 ഓളം മൊത്തക്കച്ചവടക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.
എങ്കില്‍ മത്സ്യം വാങ്ങില്ലെന്ന് കയറ്റുമതി വിപണി ലക്ഷ്യം വയ്ക്കുന്ന കച്ചവടക്കാരും പറയുന്നു. അതേസമയം, പ്രാദേശിക വിപണിയിലേക്ക് മത്സ്യ വ്യാപാരം നടക്കുന്ന നീണ്ടകരയില്‍ പുലര്‍ച്ചെ മുതല്‍ മികച്ച കച്ചവടമാണ് നടക്കുന്നത്.നിയന്ത്രണങ്ങളോടെയാണ് മത്സ്യ ബന്ധനത്തിനും വിപണനത്തിനും അനുമതി. ഒറ്റയക്ക ഇരട്ടയക്ക നമ്ബരുകളിലെ ബോട്ടുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ കടലില്‍ പോകാന്‍ കഴിയൂ. ഹാര്‍ബറുകളില്‍ ലേലം ഒഴിവാക്കി. ഹാര്‍ബര്‍ മാനേജ്മെന്‍്റ് സൊസൈറ്റിയാകും മത്സ്യത്തിന് വില നിശ്ചയിക്കുക.രാത്രി 9 മുതല്‍ പിറ്റേന്ന് വൈകിട്ട് അഞ്ചുവരെയാണ് ഹാര്‍ബറുകളുടെ പ്രവര്‍ത്തനം. ഒരു സമയം പരമാവധി ഏഴിലധികം ബോട്ടുകള്‍ അടുക്കാന്‍ പാടില്ല. വീടുകള്‍ തോറുമുള്ള വില്പനയ്ക്ക് നിരോധനമുണ്ട്. ചെറുകിട മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം കര്‍ശനമായി നടപ്പാക്കും.

You might also like

Leave A Reply

Your email address will not be published.