പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം മാറ്റിവയ്ക്കില്ല

0

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആകും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുക. രാവിലെയും ഉച്ചയ്ക്കുമായാകും സമ്മേളനം. സെപ്തംബര്‍ 22 ന് മുന്നോടിയായിട്ടാകും പര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുക.ജനാധിപത്യതിന്റെ ശ്രീകോവില്‍ കോറോണാ ഭിതിയില്‍ അടഞ്ഞ് കിടക്കില്ല. വര്‍ഷകാല സമ്മേളനം പതിവ് പേലെ നടക്കും. അതിനായുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ വേഗത്തില്‍ പൂര്‍ത്തിയാകുകയാണ്. ആറുമാസത്തെ ഇടവേളകളാണ് സമ്മേളനങ്ങള്‍ക്കിടയില്‍ പരമാവധി അനുവദനീയം. അതുപ്രകാരം സെപ്തംബര്‍ 22നകം വര്‍ഷകാല സമ്മേളനം തുടങ്ങണം. ഇത്തവണ സാമൂഹ്യ അകലം ഉറപ്പാക്കാന്‍ രാജ്യസഭയും ലോക്സഭയും ഒപ്പം ചേരില്ല.ഒരു സഭയിലെ അംഗങ്ങള്‍ രണ്ടു സഭകളിലും ചേംബറുകളിലുമായി ഇരിക്കുന്ന വിധത്തിലാകും ക്രമീകരണം. ഒരു സഭ രാവിലെയും മറ്റൊന്ന് ഉച്ചകഴിഞ്ഞുമാകും ചേരുക. സഭാനടപടികള്‍ കാണുന്നതിന് വലിയ ഡിസ്പ്ലേ സ്‌ക്രീനുകളും സ്ഥാപിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് അകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും.

You might also like
Leave A Reply

Your email address will not be published.