പാലക്കാട് കൊഴിഞ്ഞാമ്ബാറ പഞ്ചായത്തിലെ ആദിവാസി മേഖലയില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍ വലയുന്നതായി ഹരജി
ൈവദ്യുതി കണക്ഷന്, നെറ്റ് സൗകര്യം, ടി.വി, സ്മാര്‍ട്ട് ഫോണ്‍ എന്നിവയില്ലാതെ പാലക്കാട് കുണ്ട്റ പാളയത്ത് താമസക്കാരായ 28 വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയതായി കാട്ടി അഹല്യയെന്ന വിദ്യാര്‍ഥിയടക്കം മൂന്ന് പേരാണ് കോടതിയെ സമീപിച്ചത്.പഠനസൗകര്യമില്ലാത്ത നാല് സ്കൂളുകളിലെ കുട്ടികളുടെ പേരും വിവരങ്ങളും സഹിതമാണ് ഹരജി. എന്നാല്‍, ഹരജിക്കാരടക്കം നാല് സ്കൂളുകളിലായി പഠിക്കുന്ന 28 കുട്ടികള്‍ക്കും പഠനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനാധ്യാപകര്‍ തയാറാക്കിയ കുറിപ്പ് സഹിതം പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ജൂണ്‍ ഒന്നിന് ക്ലാസ് ആരംഭിച്ചെങ്കിലും ഹരജിക്കാരടക്കം വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ അതില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഹരജിയിലെ ആരോപണം. 89 കുട്ടികള്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പഠിക്കാന്‍ സൗകര്യമില്ലാത്തതെന്നാണ് മറ്റൊരു പൊതുതാല്‍പര്യ ഹരജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതെങ്കിലും സംസ്ഥാനത്താകെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഇപ്പോഴും ഇത് ലഭ്യമായിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു.പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ സെക്രട്ടറി, െകാഴിഞ്ഞാമ്ബാറ പഞ്ചായത്ത് സെക്രട്ടറി, കെ.എസ്.ഇ.ബി അസി. എക്സി. എന്‍ജിനീയര്‍ എന്നിവെര എതിര്‍കക്ഷികളാക്കിയാണ് ഹരജി. എതിര്‍ കക്ഷികളോട് വിശദീകരണം തേടിയ കോടതി, പാലക്കാട് ജില്ല വിദ്യാഭ്യാസ ഒാഫിസര്‍, ചിറ്റൂര്‍ അസി. വിദ്യാഭ്യാസ ഓഫിസര്‍ എന്നിവരെ കക്ഷി ചേര്‍ക്കുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തു.ഹരജിയില്‍ പരാമര്‍ശിക്കുന്ന പഴനിയാര്‍ പാളയം ജി.എല്‍.പി.എസ്, സെന്റ് പോള്‍സ്, സെന്റ് ഫ്രാന്‍സിസ്, കോഴിപ്പാറ ജി.എച്ച്.എസ് സ്കൂളുകളിലെ 28 വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം ലഭ്യമാണെന്ന റിപ്പോര്‍ട്ടാണ് പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ചത്.
വിദ്യാര്‍ഥികളും അധ്യാപകരും ഇത് ശരിവെച്ചതായും പറയുന്നു. എന്നാല്‍, വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ഹരജിക്കാരുെട അഭിഭാഷക ആരോപിച്ചു. ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.